Advertisment

പത്താമത്തെ വയസ് മുതൽ നഖങ്ങൾ നീട്ടി വളർത്താൻ തുടങ്ങി; നഖങ്ങളെ ഭം​ഗിയുള്ളതാക്കാൻ മണിക്കൂറുകൾ ചിലവിട്ട് അമേരിക്കന്‍ റാപ്പ് ഗായിക കാര്‍ഡി ബി

author-image
admin
Updated On
New Update

publive-image

Advertisment

ജീവിതത്തിന്‍റെ നല്ലൊരു ഭാഗം സ്വന്തം ശരീരത്തിലെ ടാറ്റൂകള്‍ക്കായി മാറ്റി വയ്ക്കുന്ന വ്യക്തിയാണ് അമേരിക്കന്‍ റാപ്പ് ഗായിക കാര്‍ഡി ബി. കഴിഞ്ഞ മാസം തന്‍റെ ശരീരത്തിലെ ഏറ്റവും വലിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് കൊണ്ട് 27കാരിയായ താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ്‌ പങ്കുവച്ചിരുന്നു. പുറം മുഴുവനും നിറഞ്ഞുനില്‍ക്കുന്ന ആ ടാറ്റൂ ഇടത് കാലിലേക്കും വ്യാപിച്ചിട്ടുണ്ട്.

താരത്തിന്റെ നീണ്ടനഖങ്ങളെ കുറിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. നഖങ്ങളെ ഭം​ഗിയുള്ളതാക്കാൻ മണിക്കൂറുകളാണ് അവർ അതിനായി സമയം ചെലവിടുന്നത്. ഇഷ്ട വസ്ത്രത്തിന് അനുസരിച്ച് നഖങ്ങൾക്ക് വ്യത്യസ്ത നെയിൽ പോളികൾ ഡിസെെനുകളും നൽകും.

അടുത്തിടെ കാർഡി ബി ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. രണ്ടു മക്കളുടെ അമ്മയായ തനിക്ക് ഈ നഖം ഒരു പ്രശ്നമല്ലെന്നാണ് കാർഡി വീഡിയോയിൽ പറയുന്നത്. എട്ട് മാസമായ തന്റെ മകന്റെ ഡയപ്പർ മാറ്റാനും അവനെ വൃത്തിയാക്കാനും ഈ നഖങ്ങൾ പ്രശ്നല്ലെന്നും താരം പറഞ്ഞു.

വീഡിയോയിൽ കാർഡി ഒരു പാവയ്ക്ക് ഡയപ്പർ ഇട്ട് കൊടുക്കുകയും ഊരുകയുമാണ് ചെയ്യുന്നത് കാണാം. മൂത്ത മകൾ ഇടയ്ക്കുവന്ന് ചോദ്യങ്ങൾ ചോദിക്കുന്നതും ഈ വീഡിയോയിലുണ്ട്. ടെഡ്ഡി ബിയറിനെ വൃത്തിയാക്കുന്നത് എന്തിനാണെന്നാണ് മകളുടെ ചോദിച്ചത്. അതൊരു വലിയ കഥയാണെന്നും അവർ പറഞ്ഞു. 10-ാം വയസ്സു മുതൽ നഖങ്ങൾ നീട്ടിവളർത്താൻ തുടങ്ങിയിട്ടുണ്ടെന്നും താരം പറഞ്ഞു.

Advertisment