Advertisment

പ്രഭാതസവാരിക്കിടെ തെരുവ് ഭക്ഷണശാലയിലെ സ്ത്രീക്കൊപ്പം മോമോസ് പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി; വൈറലായി വീഡിയോ

author-image
admin
New Update

publive-image

ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് മമത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഡാര്‍ജിലിംഗ് സന്ദര്‍ശനം. അതിരാവിലെയുള്ള പ്രഭാതനടത്തത്തിനിടെ തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്ത് അതിശയപ്പെടുത്തിയിരിക്കുകയാണ് മമത ബാനര്‍ജി. ഡാര്‍ജിലിംഗിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും ഞ്ഞെട്ടിച്ചുക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്തത്.

രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കായാണ് മമത ഡാര്‍ജിലിംഗ് സന്ദര്‍ശിച്ചത്. ഗോരഖ്ലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു ഇവിടത്തെ മമതയുടെ പ്രധാന അജണ്ട. മത്സരിച്ച 10 സീറ്റില്‍ അഞ്ച് സീറ്റുകള്‍ നേടിക്കൊണ്ട് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ആദ്യമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

പ്രാദേശികമായി ധാരാളം പേര്‍ കഴിക്കുന്ന മോമോസ് ആണ് മമത തയ്യാറാക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പിന്നീട് മമത തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ തന്നെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

തെരുവിലെ ഭക്ഷണശാലയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്‍റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വീഡിയോയില്‍ കാണാം. ഒപ്പം തന്നെ കടയിലെ സ്ത്രീയുമായി സംസാരിക്കുന്നുമുണ്ട്.

ഇങ്ങനെയുള്ള നിമിഷങ്ങള്‍ എല്ലാവരുമായും പങ്കുവയ്ക്കുന്നത് സന്തോഷകരമാണെന്നും ഡാര്‍ജിലിംഗിലെ കഠിനാദ്ധ്വാനികളായ മനുഷ്യര്‍ക്കെല്ലാം സല്യൂട്ട് എന്നും ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് മമത ഫേസ്ബുക്കിലെഴുതി.

https://www.facebook.com/photo.php?fbid=589154755913588&set=a.534380811390983&type=3

Advertisment