/sathyam/media/media_files/2025/04/01/64e8NdX66gbdK3e6csRz.jpg)
കോട്ടയം : ലോകത്തിലെ പ്രഥമ ഇന്റർനാഷണൽ ഓട്ടിസം സ്കൂളിന് ഒക്ടോബർ 19ന് ആറ് വയസ് തികഞ്ഞു. 2018ൽ സോഷ്യൽ ഇനിഷ്യേറ്റീവായി ലാഭേഛയില്ലാതെ പ്രവർത്തനമാരംഭിച്ച ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻറർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസമാണ് ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ എന്ന പേരിൽ വളർന്ന് പന്തലിച്ച് സാമൂഹ്യപ്രതിബദ്ധതയുടെ പര്യായമായി മാറിയിരിക്കുന്നത്.
ഓട്ടിസം ബാധിച്ച പതിനെട്ട് കുട്ടികളെ മുഖ്യധാര ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്താനായതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമെന്ന് ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂളിന്റെ സ്ഥാപകരായ ജലീഷ് പീറ്ററും മിനു ഏലിയാസും പറയുന്നു. 2018ൽ കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ ആരംഭിച്ച ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ ഇന്ന് നിരവധി ഓട്ടിസം കുട്ടികളുടെയും മാതാപിതാക്കളുടെയും ആശ്രയമാണ്.
കൂട്ടുകാർ കൈകോർത്തു, ഓട്ടിസം സ്കൂൾ പിറന്നു
സുഹൃത്തുക്കൾ ചേർന്ന് അവരുടെ സൗഹൃദത്തിൽ ആരംഭിച്ചതാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം. സോഷ്യൽ ഇനിഷ്യേറ്റീവായി ആരംഭിച്ച ലിസ സ്കൂളിൽ പ്രധാനമായും ഓട്ടിസം കുട്ടികൾക്കും എ ഡി എച്ച് ഡി ബാധിച്ച കുട്ടികൾക്കും മാത്രമാണ് പ്രവേശനം നൽകി വരുന്നത്. പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ എന്ന ആശയത്തിലെത്തിയത്. ഇത്തരത്തിലൊരു സ്കൂൾ ആരംഭിക്കുമ്പോൾ തങ്ങൾക്ക് ഈ മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ലായിരുന്നുവെന്ന് സ്ഥാപകരായ ജലീഷ് പീറ്റർ (ചെയർമാൻ), മിനു എലിയാസ് (എം ഡി & സി ഇ ഒ) എന്നിവർ പറഞ്ഞു.
ഓട്ടിസം കുട്ടികൾക്ക് മാത്രമായി ഒരു ബോർഡിംഗ് സ്കൂൾ
"കരിയർ ഗൈഡൻസ് വിദഗ്ധനായ ജലീഷ് പീറ്ററാണ് ലിസ ഓട്ടിസം സ്കൂളിന്റെ സ്ഥാപകരിലൊരാൾ. ലോകത്തിലെ പ്രഥമ ഓട്ടിസം സ്കൂളാണിത്. അതുപോലെ തന്നെ ഓട്ടിസം കുട്ടികൾക്ക് മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ ബോർഡിംഗ് സ്കൂളുമാണിത്. ഇവിടെ എല്ലാ തെറാപ്പികളും സി ബി എസ് ഇ സിലബസിൽ വിദ്യാഭ്യാസവും സംരംക്ഷണവും നൽകുന്നു എന്നതാണ് ലിസ ഓട്ടിസം സ്കൂളിന്റെ പ്രധാന പ്രത്യേകത. ഡേ സ്കൂളും ബോർഡിംഗ് സ്കൂളും ഒരു ക്യാമ്പസിൽ പ്രവർത്തിക്കുന്നു. 2023 ഏപ്രിലിലാണ് ബോർഡിംഗ് സ്കൂൾ ആരംഭിക്കുന്നത്.", മിനു ഏലിയാസ് പറഞ്ഞു.
ഓട്ടിസത്തിലെ 'ലിസ മോഡൽ'
കഴിഞ്ഞ ആറര വർഷത്തിനിടയിൽ ഓട്ടിസം ബാധിതരായ 18 കുട്ടികളെ നോർമൽ ലൈഫിലേയ്ക്ക് മാറ്റാനായതാണ് മനസ്സിന് സന്തോഷം നൽകുന്ന കാര്യമെന്ന് ചെയർമാന് ജലീഷ് പീറ്റര് പറയുന്നു."കഴിഞ്ഞ ആറര വർഷങ്ങൾ കൊണ്ട് ആർജ്ജിച്ചെടുത്ത പ്രായോഗികമായ അറിവാണ് ഞങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസം. ഇവിടെ രണ്ടര മുതൽ 15 വയസ് വരെയുള്ള ഓട്ടിസം കുട്ടികളുണ്ട്. അവർ ഓരോരുത്തരും ഓരോ പ്രത്യേകമായ അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്.
ശാസ്ത്രീയവും പ്രായോഗികവുമായി ഒരു മാസത്തെ സമയമെടുത്ത് നടത്തുന്ന അസസ്മെൻ്റുകളിലൂടെ തുടങ്ങുന്ന ഞങ്ങളുടെ ശ്രമങ്ങൾ മാതാപിതാക്കളിൽ പുഞ്ചിരി വിടർത്തുന്നതാണ് ലിസയുടെ നിറവ്. തൻ്റെ കുട്ടിക്ക് ഓട്ടിസമാണെന്ന് അറിഞ്ഞാൽ അതിനെ അംഗീകരിക്കുകയാണ് മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്. ഓട്ടിസം ഒരു രോഗമല്ലാത്തതിനാൽ കുട്ടികൾക്ക് ഒരിയ്ക്കലും മരുന്ന് നൽകരുത്. പകരം ഫലപ്രദമായി വേണ്ട തെറാപ്പികൾ യഥാവിധി നൽകുകയും മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവയുടെ ഉപയോഗങ്ങൾ പൂർണമായും നിയന്ത്രിക്കുകയും ചെയ്യണം. ഭക്ഷണത്തിലും ക്രമീകരണങ്ങൾ ആവശ്യമാണ്.", ജലീഷ് പീറ്റര് പറഞ്ഞു.
“കഴിഞ്ഞ ആറു വർഷങ്ങളിലെ പ്രായോഗിക പരിജ്ഞാനവും അനുഭവങ്ങളുമാണ് ഞങ്ങളുടെ കൈമുതൽ. ഈ അനുഭവങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും ഞങ്ങൾ രൂപീകരിച്ചെടുത്തതാണ് 'ലിസ ഓട്ടിസം മോഡൽ ഓഫ് റെജുവിനേഷൻ'. വിവിധ തെറാപ്പികളായ ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി, യോഗ തെറാപ്പി, പ്ലേ തെറാപ്പി, മ്യൂസിക് തെറാപ്പി, ആക്ടിവിറ്റീസ് ഓഫ് ഡെയ്ലി ലിവിംഗ്, ലൈഫ് സ്കിൽ പരിശീലനങ്ങൾ, പരിചരണം, സി ബി എസ് ഇ സിലബസിൽ പഠനം എന്നിവ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണിത്. സ്കൂളിലെ ഓരോ കുട്ടിയും ഞങ്ങൾക്ക് ഓരോ പാഠപുസ്തകങ്ങളാണ്. സ്കൂളിന് പൊതുവായി ഒരു സിലബസുണ്ട്, ടൈംടേബിൾ ഉണ്ട്. എന്നാൽ ഓരോ കുട്ടിയെയും ഒരു യൂണിറ്റായാണ് കാണുന്നത്. കുട്ടികൾക്കും മാതാപിതാക്കൾക്കും പൂർണ്ണമായും ഒരു സ്കൂൾ അനുഭവമാണ് ഇവിടെ ലഭിക്കുക”, ജലീഷ് പീറ്റര് പറഞ്ഞു.
ഇവിടെ അസസ്മെൻ്റ് സൗജന്യമാണ്
ലിസയിൽ പ്രിലിമിനറി ഓട്ടിസം അസസ്മെൻറ് സൗജന്യമാണ്. ലിസ കാമ്പസിലെ ഓഡിറ്റോറിയത്തിലാണ് പ്രിലിമിനറി ഓട്ടിസം അസസ്മെൻ്റ് നടത്തുക. മുൻകൂറായി ബുക്ക് ചെയ്തു വേണം അസസ്മെൻ്റിന് എത്തുവാൻ. കുട്ടിയുടെ മാതാവും പിതാവും കുട്ടിയോടൊപ്പമുണ്ടായിരിക്കണം. സ്കൂളിൻ്റെ ബോർഡിംഗ് / ഡേ സ്കൂളിംഗ് ഡിവിഷനുകളിൽ പ്രവേശനം നേടുന്ന കുട്ടിക്ക് സംയോജിതമായ അസസ്മെൻ്റ് നടത്തും. ഒരു മാസം സമയമെടുത്ത് നടത്തുന്ന ഈ അസസ്മെൻ്റിന് ശേഷം കുട്ടിയുടെ മാതാപിതാക്കളുമായി കൗൺസിലിംഗ് നടത്തും. പിന്നീട് ഓരോ ഗോൾ നിശ്ചയിച്ച് വിവിധ തെറാപ്പികളുമായി സംയോജിതമായി മുന്നോട്ട് പോകുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ
ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സൗകര്യങ്ങളാണിവിടെ ഒരുക്കിയിരിക്കുന്നത്. പൂർണമായും ശീതീകരിച്ച സെൻസറി ഇൻറഗ്രേഷൻ യൂണിറ്റ്, ഒക്യുപ്പേഷണൽ തെറാപ്പി, പ്ലേ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി, ഫിസിയോ തെറാപ്പി യൂണിറ്റുകൾ എന്നിവയും യോഗ, മ്യൂസിക് തെറാപ്പികളും ഇവിടെയുണ്ട്. കൂടാതെ കുട്ടികളെ സ്വയംപര്യാപ്തരാക്കുവാൻ ആക്ടിവിറ്റീസ് ഓഫ് ഡെയ്ലി ലിവിംഗ് (എ ഡി എൽ) സിസ്റ്റവും ക്രമീകരിച്ചിട്ടുണ്ട്. സി ബി എസ് ഇ സിലബസിൽ കുട്ടികൾക്ക് അവരുടെ നിലവാരത്തിനനുസരിച്ച് വിദ്യാഭ്യാസവും നൽകി വരുന്നു. ഇതിനായി ഓരോ ദിവസവും സാധാരണ സ്കൂളുകളിലേത് പോലെ ഇവിടെ ടൈം ടേബിൾ ഉണ്ട്. മൂന്ന് ഏക്കർ ഗ്രീൻ ക്യാപസിൽ ലാറി ബേക്കർ ശൈലിയിൽ നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂമുകൾ പഠനം എളുപ്പമാക്കുന്നു. ബോർഡിംഗ് ഡിവിഷൻ മറ്റൊരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ബോർഡിംഗ് ഡിവിഷനിലെ എല്ലാ മുറികളും ശീതീകരിച്ചിരിക്കുന്നു.
18 ഓട്ടിസം കുട്ടികൾ നോർമൽ ലൈഫിലേയ്ക്ക്
ഓട്ടിസം ബാധിതരായ പതിനെട്ട് കുട്ടികളെ മുഖ്യധാര ജീവിതത്തിലേയ്ക്ക് മാറ്റുവാൻ കഴിഞ്ഞതാണ് ആറര വർഷങ്ങളിലെ ലിസയുടെ പ്രധാന നേട്ടം. പതിനെട്ട് കുട്ടികളും പതിനെട്ട് തരക്കാരായിരുന്നു. വിവിധ തെറാപ്പികളിലൂടെയും ചിട്ടയായ പരിശീലനങ്ങളിലൂടെയുമാണ് ഇവരിൽ മാറ്റമുണ്ടാക്കുവാൻ കഴിഞ്ഞത് എന്ന് ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയുവാൻ കഴിയും, ഓട്ടിസം ഒരു രോഗമല്ല, തുടർച്ചയായ വിവിധ തെറാപ്പികളിലൂടെയും ചിട്ടയായ പരിശീലനങ്ങളിലൂടെയും ഈ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുവാൻ കഴിയും. എപ്പോഴാണോ ലക്ഷണങ്ങൾ കാണിക്കുന്നത് അപ്പോൾ തന്നെ കുട്ടികളെ ഞങ്ങളെ ഏല്പിക്കുക. നമുക്കവരെ നോർമൽ ലൈഫിലേയ്ക്ക് എത്തിക്കുവാൻ സാധിക്കും, ലിസ സ്കൂൾ സ്ഥാപകരുടെ വാക്കുകൾക്ക് ഒരേ സ്വരം.
ഉടൻ മാറ്റത്തിന് ബോർഡിംഗ് സ്കൂൾ
ലിസ സ്കൂളിന് രണ്ട് ഡിവിഷനുകളുണ്ട് - ബോർഡിംഗും ഡേ സ്കൂളും. ബോർഡിംഗ് ഡിവിഷനിലാണ് കുട്ടികൾക്ക് മാറ്റങ്ങൾ പെട്ടെന്ന് ദൃശ്യമാകുകയെന്ന് അനുഭവം പഠിപ്പിക്കുന്നു. കുട്ടികളെ അറിഞ്ഞ് അവർക്ക് പരിചരണവും വിവിധ തെറാപ്പികളും നൽകുന്നതിനും ദിനചര്യകൾ പരിശീലിപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നുവെന്നതാണ് പ്രധാന കാരണം. അതോടൊപ്പം കുട്ടികളുടെ ഫുഡ് ഡയറ്റും ഫിസിക്കൽ എക്സസൈസിനും ബോർഡിംഗ് ഡിവിഷനിൽ മുൻതൂക്കം നൽകുന്നു. 'സ്ക്രീൻ ടൈം' എന്ന വില്ലനെ പൂർണ്ണമായും ഒഴിച്ച് നിർത്തുവാനും ബോർഡിംഗ് ഡിവിഷൻ സഹായിക്കുന്നു. സ്ക്രീൻ ടൈമാണ് ഓട്ടിസത്തിലെ പ്രധാന വില്ലൻ. സീറോ സ്ക്രീൻ ടൈമാണ് ബോർഡിംഗ് ഡിവിഷൻ്റെ പ്രധാന പ്രത്യേകത. സ്ക്രീൻ ടൈമിനെ പ്രതിരോധിക്കുവാനും കുട്ടികളെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കുവാനും ബോർഡിംഗ് ഡിവിഷൻ കാരണമാകുന്നു. ബോർഡിംഗ് ഡിവിഷനിലെ കുട്ടികൾക്ക് ഡേ സ്കൂളിംഗും ലഭിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
ഓട്ടിസം കുട്ടികൾക്ക് ലിസയുടെ സ്വന്തം മെനു
ഓട്ടിസം മേഖലയിൽ ലിസ സ്കൂളിന്റെ പ്രധാന സംഭാവനയാണ് ഓട്ടിസം കുട്ടികൾക്ക് മാത്രമായി ഡയറ്റീഷ്യന്മാരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്. "ലിസയിലെ കുട്ടികളെ ഓരോരുത്തരെയും പഠിച്ച്, അവരെ അറിഞ്ഞ് മിനു സ്വയം പഠിച്ചും അറിഞ്ഞും ഡയറ്റീഷ്യന്മാരുടെയും ഡോക്ടർമാരുടെയും സഹായത്തോടെയും തയ്യാറാക്കിയതാണ് ഈ ഡയറ്റ് പ്ലാൻ. മിനു ആദ്യം എന്നോട് ഇക്കാര്യം സംസാരിച്ചപ്പോൾ എനിക്കും ഇതിനോട് യോജിക്കുവാൻ കഴിഞ്ഞില്ല. പക്ഷെ, പിന്നീട് എനിക്കും ഇത്തരത്തിലൊരു മെനുവിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു. ഓരോ ദിവസത്തെയും വിവിധ സമയങ്ങളിലെ കുട്ടികളുടെ ഭക്ഷണ രീതികളും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി, അതിന് അനുസൃതമായാണ് ലിസയിലെ മെനു തയ്യാറാക്കിയിരിക്കുന്നത്. ഓരോ കുട്ടികൾക്കും ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളിൽ വ്യത്യസ്തതയുണ്ടെങ്കിലും നിയന്ത്രണങ്ങളിലും രീതിശാസ്ത്രങ്ങളിലും സാമ്യമുണ്ട്. ഇന്ന് ലിസയിലെ കുട്ടികളുടെ വിജയത്തിൽ ഈ ലിസ മോഡല് ഭക്ഷണ മെനു ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു", ലിസ ഓട്ടിസം സ്കൂൾ ചെയർമാനും സ്ഥാപകനുമായ ജലീഷ് പീറ്റർ പറഞ്ഞു.
തണൽ പദ്ധതി
ഓട്ടിസം കുട്ടികളുടെ ഉന്നമനത്തിനും മാതാപിതാക്കൾക്ക് സൗജന്യ ഗൈഡൻസ് നൽകുന്നതിനുമായി ലിസ ആവിഷ്കരിച്ച പദ്ധതിയാണ് തണൽ പദ്ധതി. "എത്ര സമയം വേണമെങ്കിലും ക്ഷമയോടെ ഓട്ടിസം കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചിരിക്കുവാനും അവർക്ക് ഗൈഡൻസ് നൽകാനും ലിസ ഇപ്പോഴും തയ്യാറാണ്. അവരെ കേൾക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്നറിഞ്ഞ് വർദ്ധിച്ച ആധിയോടെയും ദുഃഖത്തോടെയുമെത്തുന്നവരെ ആദ്യം ഞങ്ങള് കേൾക്കും, പിന്നീട് ഞങ്ങൾക്ക് സാധിക്കുന്ന വിധത്തിൽ അവരെ സഹായിക്കുവാൻ ശ്രമിക്കും", സ്ഥാപകയും എം ഡി ആൻഡ് സി ഇ ഒയുമായ മിനു ഏലിയാസ് പറഞ്ഞു.
വഴിതെറ്റി എത്തിയെങ്കിലും വഴിവെട്ടി മുന്നേറി
“ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിച്ച് അവരെ സ്വയംപര്യാപ്തരാക്കണമെന്നതാണ് ലിസയുടെ ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികളുടെ പണിപ്പുരയിലാണ് ഞങ്ങള്. ഓട്ടിസം മേഖലയിൽ വഴിതെറ്റി എത്തിയതാണെങ്കിലും 18 ഓട്ടിസം കുട്ടികൾക്ക് നോർമൽ ലൈഫിലേയ്ക്ക് വഴി വെട്ടുവാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല, വലിയ വിജയം തന്നെയാണ്”, ലിസ ഓട്ടിസം സ്കൂളിൻ്റെ സ്ഥാപകരായ ജലീഷ് പീറ്ററും മിനു ഏലിയാസും ഒരേ സ്വരത്തില് പറയുന്നു.
ലിസ സ്കൂളിൽ എല്ലാ മാസവും ആദ്യ ആഴ്ചയിലാണ് അഡ്മിഷൻ നടക്കുക. മാതാപിതാക്കൾ കുട്ടിയുമായി നേരിട്ടെത്തി പ്രിലിമിനറി അസസ്മെൻ്റ് നടത്തിയതിന് ശേഷമാണ് പ്രവേശന നടപടിക്രമങ്ങൾ ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.lisaforautism.com ഫോൺ: +919074446124