Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്കും പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

New Update
hardik pandia.jpg

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്കും പിരിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ മോശം പ്രകടനംകാഴ്ച വെച്ച പാണ്ഡ്യയുടെ പേരില്‍ സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നിരുന്നു നടാഷയ്ക്ക്. 2020 മെയ് 31നായിരുന്നു ഇവരുടെ   വിവാഹം 

Advertisment



ഹാര്‍ദ്ദിക്കും നടാഷയും പിരിഞ്ഞു എന്ന റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇത് ചെറിയൊരു ഊഹം മാത്രമാണ്. പക്ഷേ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൊന്നും ഇരുവരും പങ്കാളിയുടെ ചിത്രങ്ങളൊന്നും പങ്കുവയ്ക്കുന്നില്ല. നടാഷ സ്റ്റാന്‍കോവിക് പാണ്ഡ്യ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും പാണ്ഡ്യയുടെ പേര്  ഒഴിവാക്കിയിട്ടുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്.

 

Advertisment