ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഫോട്ടോഷോപ്പ്, അക്ക്രോബാറ്റ്, ഫയർഫ്ലൈ എഐയുമായി അഡോബി

New Update
Adobe_Logo (1)

കൊച്ചി: അഡോബി ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ഫോട്ടോഷോപ്പ്, അക്ക്രോബാറ്റ് പ്രോ, ഫയർഫ്ലൈ എഐ എന്നിവ സൗജന്യമായി ലഭ്യമാക്കുമെന്ന് ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ പ്രഖ്യാപിച്ചു. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് എഐ അധിഷ്ഠിത സൃഷ്ടിപരവും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതുമായ ടൂൾകൾ ലഭ്യമാകും.

Advertisment

 നാസ്സ്കോം ഫ്യൂച്ചർസ്കിൽസ് പ്രൈമും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവുമായി ചേർന്ന് സൗജന്യ എഐ കോഴ്സുകളും സർട്ടിഫിക്കറ്റുകളും നൽകും. സി.ഇ.ഒ  ശാന്തനു നാരായൺ അറിയിച്ചു, ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ ദർശനത്തിന് ശക്തി പകരുകയും ആനിമേഷൻ, ഗെയിമിംഗ്, ഡിസൈൻ തുടങ്ങി ഡിജിറ്റൽ മേഖലകളിലെ തൊഴിൽ സാധ്യതകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുകയും ചെയ്യുന്നതാണ് ഈ നീക്കം.

Advertisment