Advertisment

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഉൾപ്പടെ എല്ലാത്തരം അതിക്രമങ്ങളും 'അപരാജിത' ഓൺലൈനിലൂടെ അറിയിക്കാം

author-image
ടെക് ഡസ്ക്
New Update
aparajitha.jpg

 

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാമെന്ന് കേരള പൊലീസ്. സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാമെന്നും കേരളപൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറഞ്ഞു.

Advertisment



കേരള പൊലീസിന്റെ   പോസ്റ്റ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം. സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം.



വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെൽ നിയമനടപടികൾ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കും.

വിവരങ്ങൾ ഇ മെയിൽ ആയും ഫോൺ വഴിയും അറിയിക്കാം

ഇമെയിൽ – aparajitha.pol@kerala.gov.in

ഫോൺ : 9497996992

 

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം. സൈബർ...

Posted by Kerala Police on Friday, March 8, 2024
Advertisment