ഇലക്ട്രിക് ബസ് തന്റെ കുഞ്ഞാണ്, ബസ്സ് നിരത്തിലിറങ്ങുമ്പോള്‍ അച്ഛന്റെ സന്തോഷമുണ്ട് ; ആന്റണി രാജു

പുത്തരിക്കണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോഴാണ് മണ്ഡലം മാറ്റിയ വിവരം അറിയുന്നത്.

New Update
antony raju h

ണേഷ് കുമാറും മുന്‍ മന്ത്രി ആന്റണി രാജുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുതിയ തലത്തിലേക്ക്. പുതുതായി വാങ്ങിയ ഡബിള്‍ ഡക്കര്‍ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയിലേക്ക് മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ക്ഷണിച്ചില്ല. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുന്‍ മന്ത്രി ഡിപ്പോയിലെത്തി ബസുകള്‍ സന്ദര്‍ശിച്ചു. പുത്തരിക്കണ്ടത്ത് വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മണ്ഡലം മാറ്റി ക്രമീകരിച്ചത് എങ്ങനെ എന്നറിയില്ലെന്ന് ആന്റണി രാജു പറഞ്ഞു.

Advertisment

പുത്തരിക്കണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോഴാണ് മണ്ഡലം മാറ്റിയ വിവരം അറിയുന്നത്. സാധാരണ നഗരത്തിന്റെ ഹൃദയഭാഗങ്ങളിലാണ് ഇത്തരം പരിപാടികളും ഉദ്ഘാടനവും നടത്തുക. മണ്ഡലം മാറിയത് എങ്ങനെ എന്നറിയില്ല. താന്‍ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ തുടങ്ങിയത്. ഇലക്ട്രിക് ബസ് തന്റെ കുഞ്ഞാണ്. ബസ്സ് നിരത്തിലിറങ്ങുമ്പോള്‍ അച്ഛന്റെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

antony raju speaks kb ganesh kumar
Advertisment