സത്താര്‍ കായംകുളം റിയാദ് മലയാളി സമൂഹത്തിന്റെ സ്വന്തം. വിട പറഞ്ഞിട്ട് ഒരു വര്‍ഷം. അനുസ്മരണ യോഗവുമായി കൃപ

പേരിനോടൊപ്പം കായംകുളവും ചേര്‍ത്ത് റിയാദ് , പ്രവാസി സമൂഹത്തിന്റെ സ്വന്തം കായംകുളംകാരനായ സത്താര്‍ വിടപറഞ്ഞു പോയിട്ട് (14/11/2024) ഒരു വര്‍ഷം തികയുകയാണ്.

author-image
റാഫി പാങ്ങോട്
Updated On
New Update
rafi

റിയാദ്: പേരിനോടൊപ്പം കായംകുളവും ചേര്‍ത്ത് റിയാദ് , പ്രവാസി സമൂഹത്തിന്റെ സ്വന്തം കായംകുളംകാരനായ സത്താര്‍ വിടപറഞ്ഞു പോയിട്ട് (14/11/2024) ഒരു വര്‍ഷം തികയുകയാണ്. കായംകുളം പ്രവാസി അസോസിയേഷന്‍ കൃപ സംഘടനയുടെ ആദ്യകാല ചെയര്‍മാനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു സത്താര്‍ കായംകുളം.

Advertisment

റിയാദിലെ സംഘടനകളുടെ കൂട്ടായ്മയായ എന്‍ ആര്‍ കെ ഫോര്‍ക്കെ തുടങ്ങിയ സംഘടനയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മാറ്റിനിര്‍ത്താന്‍ പറ്റാത്ത പ്രമുഖ വ്യക്തിത്വമാണ്. ഏതു രാത്രിയിലും എന്താവശ്യത്തിന് വിളിച്ചാലും  ഓടിയെത്തുന്ന തികഞ്ഞൊരു മനുഷ്യസ്‌നേഹി.


കായംകുളം സ്വദേശിയായ അദ്ദേഹം റിയാദിലെ പൊതുസമൂഹത്തിലും ഏറ്റവും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ്. ഒരു വര്‍ഷം തികയുന്ന വേളയില്‍ കായംകുളം പ്രവാസി സംഘടന കൃപ സത്താര്‍ കായംകുളത്തിന്റെ പേരില്‍ സകോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. സത്താര്‍ കായംകുളത്തിന്റെ അനുസ്മരണയോഗം ഏഴുമണിക്ക്  മലാസ് അല്‍മാസ് ഫാമിലി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

Advertisment