ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ 17 ലെവല്‍ക്രോസുകളില്‍ റെയിൽവേ മേല്‍പ്പാലം പണിയാന്‍ ഉത്തരവായി. നിര്‍മ്മാണ അന്തിമാനുമതി നല്‍കിയ മേല്‍പ്പാലങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറി.
ഈ പട്ടിക അനുസരിച്ച് 17 ലെവല്‍ ക്രോസുകളിലായി പുതിയ മേൽപാലങ്ങൾ നിർമ്മിക്കും. നിർമ്മാണ ചിലവ് പൂർണ്ണമായും റെയിൽ വേവഹിക്കുമെന്ന് കെ.സി.വേണുഗോപാൽ എം.പി. പറഞ്ഞു.
പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചു. കെല്‍ട്രോണ്‍്, വയലാര്‍,പതിനൊന്നാം മൈല്‍,പാതിരപ്പള്ളി, തുമ്പോളി,ആശാന്‍ കവല, റസ്റ്റ് ഹൗസ്, പറവൂര്‍, പുന്നപ്ര, പുന്നപ്ര തെക്ക്, തങ്കി ആന്റ് ഒറ്റപ്പുന്ന, ചേര്‍ത്തസ ട്രാഫിക്, കണിച്ചുകുളങ്ങര, കല്ലന്‍,ചങ്ങന്‍കുളങ്ങര, വവ്വാക്കാവ്,മുരുകാലയം തുടങ്ങിയ ഗേറ്റുകള്‍ക്ക് പകരമാണ് മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള അനുമതി ലഭിച്ചത്.
കെ.സി.വേണുഗോപാല്‍ എംപിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഈ പതിനേഴ് ഗേറ്റുകളുടെ സ്ഥാനത്ത് മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള പട്ടിക തയ്യാറാക്കിയത്. മേല്‍പ്പാലം വരുന്നതോടെ നിലവിലെ ഇവിടങ്ങളിലെ യാത്ര സൗകര്യം കൂടുതല്‍ മെച്ചപ്പെടും.
റെയില്‍വെയുടെ അനുമതിയും ഫണ്ടും നേരത്തെ ലഭ്യമായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് പദ്ധതി നീണ്ടുപോയത്.