New Update
/sathyam/media/media_files/68EguNOCIdvoq3bZdX5U.jpg)
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് പൊലീസിന്റെ മയക്കുമരുന്ന് വേട്ട. ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. തൊടിയൂര്‍ സ്വദേശി അര്‍ചന്ദ്, ആലപ്പാട് സ്വദേശി നാഥ്, പുതിയകാവ് സ്വദേശി ഹാഫിസ് സജീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 2.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
Advertisment
കരുനാഗപ്പള്ളി പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.