Advertisment

പിഎസ്‌സി കോഴയാരോപണം: പാർട്ടി നടപടി യുവനേതാവിനപ്പുറം നീളില്ല. അന്വേഷണം വ്യാപിപ്പിച്ചാൽ വൻ മീനുകൾ കുടുങ്ങും, വേറെ പലതും പുറത്തും വരും ? മലബാര്‍ ലോബിയുടെ പുതിയ ആസ്ഥാനമായി കോഴിക്കോട് മാറുകയാണോ ? ഇതെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രം - 'ബദല്‍' പങ്തിയില്‍ കുഞ്ചിക്കുറുപ്പ് എഴുതുന്നു

പാർട്ടിക്ക് റിയൽ എസ്‌റ്റേറ്റ് വ്യവസായികളുമായുള്ള ബസമാണ് പുറത്തു വരുന്ന ഒരു കാര്യം. റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കു പുറമേ ക്വാറി ഇടപാടുകൾ, വലിയ കെട്ടിട നിർമാതാക്കളുമായുള്ള ബന്ധം, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടമുറികൾ വാടകയ്ക്കെടുത്ത് മറിച്ചു കൊടുക്കുന്ന ഇടപാടുകൾ തുടങ്ങിയവയെല്ലാം ഇപ്പോൾ നാട്ടിൽ പട്ടായിരിക്കുകയാണ്.

New Update
psc bribe

തിരുവനന്തപുരം: സംഗതി വശപ്പിശകാണ്. കോഴിക്കോട്ടെ പാർട്ടിയെപ്പറ്റി പുറത്തു വരുന്നത് അത്ര ആശാസ്യമായ വാർത്തകളല്ല. പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതിയ്ക്കു പിന്നാലെ പുറത്തു വരുന്നത് കോഴിക്കോട് പാർട്ടിയിലെ ചില അവിശുദ്ധ ബന്ധങ്ങളാണ്. പാര്‍ട്ടിയുടെ മലബാര്‍ ലോബിയുടെ പുതിയ ആസ്ഥാനമായി കോഴിക്കോട് മാറുകയാണോ ?

Advertisment

പാർട്ടിക്ക് റിയൽ എസ്‌റ്റേറ്റ് വ്യവസായികളുമായുള്ള ബസമാണ് പുറത്തു വരുന്ന ഒരു കാര്യം. റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കു പുറമേ ക്വാറി ഇടപാടുകൾ, വലിയ കെട്ടിട നിർമാതാക്കളുമായുള്ള ബന്ധം, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടമുറികൾ വാടകയ്ക്കെടുത്ത് മറിച്ചു കൊടുക്കുന്ന ഇടപാടുകൾ തുടങ്ങിയവയെല്ലാം ഇപ്പോൾ നാട്ടിൽ പട്ടായിരിക്കുകയാണ്.


ഇതെല്ലാം മനസ്സിൽ കണ്ടല്ലെ മന്ത്രി റിയാസ് കോഴിക്കോട്ടെ പാർട്ടിയിലെ കോക്കസിനെക്കുറിച്ചു പറഞ്ഞത് എന്നത് ചർച്ചയാകുന്നുണ്ട്. 


പാർട്ടി അന്വേഷണം സത്യസന്ധമായാൽ മുൻ പറഞ്ഞ ഇടപാടുകളെല്ലാം വെളിച്ചത്താകും. പാര്‍ട്ടി അന്വേഷണത്തിന് സിബിഐ അന്വേഷണത്തോളം പ്രാധാന്യമാണ് സഖാക്കളുടെ ഭൂമികയിലുള്ളത്. പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട്.

പിഎസ്‌സി അംഗമാക്കാമെന്നു പറഞ്ഞ് കോഴിക്കോട്ടെ സിപിഎം നേതാവ് ഒരു ഡോക്ടറോട് കോഴ അഡ്വാന്‍സ് വാങ്ങിയെന്നാണ് പരാതി. 60 ലക്ഷമാണ് ആവശ്യപ്പെട്ടത്. 

ഇതിൻ്റെ ആദ്യ ഗഡുവാണ് നേതാവ് കൈപ്പറ്റിയ 22 ലക്ഷം രൂപ. മന്ത്രി മുഖ്യന്‍ വഴി കാര്യം സാധിച്ചു കൊടുക്കാമെന്നായിരുന്നു ബന്ധപ്പെട്ട ഡോക്ടറോടു പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നു.

പാർട്ടി അന്വേഷണം കോഴയാരോപണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വാങ്ങിയ പണം ഇരുചെവിയറിയാതെ കൊടുത്തു പ്രശ്നം ഒതുക്കാൻ പാർട്ടി നീക്കം നടത്തവെയാണ് സംഭവം പുറത്തായത്. 


അതെങ്ങനെ ? ജില്ലാക്കമ്മിറ്റിയിലെ വിഭാഗീയതയാണ് വിവരം പുറത്താകാൻ കാരണം. സംഭവം കത്തിപ്പടർന്നതോടെ യുവനേതാവിനെതിരെ പാർട്ടി നടപടിക്കൊരുങ്ങുകയാണ്. ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിക്കെതിരെയാണ് പാർട്ടി നീങ്ങുന്നത്. പക്ഷേ, ഉയരുന്ന ചോദ്യമിതാണ് - പിന്നിൽ പ്രമോദ് മാത്രമാണോ ? അല്ലെന്നാണ് പുറത്ത് നടത്തിയ അന്വേഷണത്തിൽ തെളിയുന്നത്.


എന്നാൽ പാർട്ടി നടത്തിയ അന്വേഷണം പ്രമോദിനെ മാത്രം പ്രതിസ്ഥാനത്തു നിർത്തിയാണ്. കഷ്ടമാണിത്. പാർട്ടിയിലെ ശുദ്ധീകരണം അവർ ലക്ഷ്യമിടുന്നില്ല. ഐസ് മലയുടെ ഒരറ്റത്തു മാത്രം തൊട്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ഏതായാലും ആരോപണ വിധേയനായ പ്രമോദും രംഗത്തുവന്നിട്ടുണ്ട്. താൻ സംഭവത്തിൽ പങ്കാളിയല്ല എന്നാണ് ഇദ്ദേഹത്തിൻ്റെ വിശദീകരണം. സമാനമായ ആരോപണങ്ങള്‍ അനവധിയുണ്ട് അന്വേഷിക്കാന്‍.

വാല്‍ക്കഷണം: അടുത്തിടെ പിഎസ്‌സി നിയമനത്തിന് കോഴ കൊടുക്കുകയും പിന്നീട് കൊടുത്ത ആള്‍ കാര്യം നടന്നപ്പോള്‍ ചൊളുവില്‍ ഒരു ഭീക്ഷണിയിലൂടെ കൈവിട്ട കാശ് നയാ പൈസ കൊഴിയാതെ തിരിച്ചു മേടിച്ചതുമൊക്കെ എര്‍ണാകുളത്തെ ചരിത്രമാണ്. ആ കഥയിലെ നായകന്‍ ഡെല്‍ഹി വഴി കെട്ടിയിറക്കപ്പെട്ട ഘടകകക്ഷി നേതാവാണെന്ന് മാത്രം. ഉപനായകന്‍ ഘടകകക്ഷിയില്‍ എത്തും മുന്‍പേ നേതാവിന്‍റെ വിശ്വസ്തനായിരുന്ന സന്തത സഹചാരിയും.  

Advertisment