Advertisment

ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ 2024 സംഘടിപ്പിക്കുന്നു; 16 വയസിനു മുകളിൽ പ്രായമുള്ള ബഹ്റൈനിൽ താമസിക്കുന്ന വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
may queen.jpg

ബഹ്റൈൻ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ സംഘടിപ്പിക്കുന്നു. മെയ് 31 ന്  ക്ലബ്ബ് അങ്കണത്തിൽ നടക്കുന്ന  മെയ് ക്വീൻ 2024 പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ക്ലബ്ബ് വർഷംതോറും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ് മെയ് ക്വീൻ. രജിസ്ട്രേഷൻ ക്ലബ്ബിൽ ആരംഭിച്ചുവെന്നും ബഹ്റൈനിൽ താമസിക്കുന്ന, 16 വയസിനു മുകളിൽ പ്രായമുള്ള  വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ പറഞ്ഞു. 

Advertisment

മൂൻവർഷങ്ങളിൽ ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, നെതർലാന്റ്സ്, റഷ്യ, ഫിലിപ്പൈൻസ്, ഫ്രാൻസ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ മെയ് ക്വീൻ മത്സരങ്ങളിൽ പങ്കെടുക്കുകയും ഇവരിൽ പലരും വിജയികളായിട്ടുമുണ്ട്.മത്സരത്തിൽ ടൈറ്റിൽ വിന്നർകൂടാതെ ഫസ്റ്റ് റണ്ണർ അപ്പ്, സെക്കൻ്റ് റണ്ണർ അപ്പ്,  ബെസ്റ്റ് സ്മൈൽ, ബെസ്റ്റ് ക്യാറ്റ് വാക്ക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലും സമ്മാനങ്ങൾ നൽകുന്നതായിരിക്കും. 

may queen bah.jpg

വിജയികൾക്ക് ക്യാഷ് പ്രൈസും ,, എയർ ടിക്കറ്റ് , ഗിഫ്റ്റ് ഹാമ്പേഴ്സ്, തുടങ്ങിയവയടക്കമുള്ള വ സമ്മാനമായി ലഭിക്കും.കാഷ്വൽ വെയർ, എത്നിക് വെയർ,പാർട്ടി വെയർ എന്നിങ്ങനെ മൂന്നു റൗണ്ടുകളിൽ ആയിരിക്കും പ്രധാനമായും മത്സരം നടക്കുക. മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ ഫീസ്  10 ദിനാറാണ്.  അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 12 ആയിരിക്കുമെന്നും ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കേഷ്യസ് പെരേര, ആക്ടിങ് ജനറൽ സെക്രട്ടറി ഗോപകുമാർ, എൻ്റർടെയ്ൻമെൻ്റ്  സെക്രട്ടറി നന്ദകുമാർ, അസിസ്റ്റൻറ് എൻ്റർടെയ്ൻമെൻ്റ്  സെക്രട്ടറി  റൈസൻ വർഗീസ്, അസിസ്റ്റൻറ് ട്രഷറർ ബിജോയ് കമ്പാരത്ത്അസിസ്റ്റൻറ് ട്രഷറർ ബിജോയ് കമ്പാരത്ത് , മൈക്ക് വീൻ ഇവൻറ് ഡയറക്ടർ ടീനാ  നെല്ലിക്കൻ, ഇവൻ കോഡിനേറ്റർ ആമിന എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കാഷ്യസ് പെരേരയെ 396 6 0 4 7 5 എന്ന നമ്പറിലോ എന്റർടൈൻമെന്റ് സെക്രട്ടറി നന്ദകുമാറിനെ 3 6 4 3 3 55 2 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

Advertisment