മ്ലാവിറച്ചി പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തു. ഇറച്ചി വിതരണം ചെയ്തിരുന്നത് ബൈക്കില്‍. കേസില്‍ മൂന്ന് പ്രതികള്‍. രണ്ടും മൂന്നും പ്രതികള്‍ ഒളിവില്‍

മ്ലാവിറച്ചി പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തു.

New Update
65757

മലപ്പുറം: മ്ലാവിറച്ചി പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തു. വഴിക്കടവില്‍ എട്ട് കിലോ മ്ലാവിറച്ചി പിടികൂടിയ സംഭവത്തിലെ രണ്ടാം പ്രതി പുന്നക്കല്‍ സ്വദേശി മന്‍സൂറിന്റെ ബൈക്കാണ് കസ്റ്റഡിയിലെടുത്തത്. ഇറച്ചിയുമായി പിടിയിലായ ഒന്നാം പ്രതി പിലാത്തൊടിക മുജീബ് റഹ്‌മാന്‍ ഈ ബൈക്കിലാണ് ഇറച്ചി വിതരണം ചെയ്തിരുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. 

Advertisment


മുജീബ് റഹ്‌മാന്റെ വീട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ മന്‍സൂര്‍ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ മന്‍സൂര്‍ ബൈക്ക് വഴിക്കടവ് ആനപ്പാറയിലെ വീട്ടില്‍ ഒളിപ്പിച്ചുവെച്ചു. ഇവിടെ നിന്നാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്ന് പ്രതികളാണുള്ളത്. രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്.

Advertisment