രഹസ്യ വിവരം കിട്ടി വീട്ടിലെത്തി. ചടയമംഗലത്ത് യുവാവ്  വീട്ടില്‍ വളര്‍ത്തിയിരുന്നത് 2 കഞ്ചാവ് ചെടികള്‍. അറസ്റ്റില്‍

പുരയിടത്തില്‍ വളര്‍ത്തിക്കൊണ്ട് വന്ന 172 സെ.മി, 86 സെമി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും, ഇയാളുടെ വീട്ടില്‍ നിന്നും 5 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു. കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. 

New Update
v

കൊല്ലം: ചടയമംഗലത്ത്  വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയയാളെ എക്‌സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

Advertisment

പുരയിടത്തില്‍ വളര്‍ത്തിക്കൊണ്ട് വന്ന 172 സെ.മി, 86 സെമി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും, ഇയാളുടെ വീട്ടില്‍ നിന്നും 5 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു. കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. 

പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷാജി.കെ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) ഉണ്ണികൃഷ്ണന്‍.ജി, പ്രിവന്റീവ് ഓഫീസര്‍ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയേഷ്, ചന്തു, ശ്രേയസ്, ഉമേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിജി എന്നിവര്‍ പങ്കെടുത്തു.

Advertisment