New Update
/sathyam/media/media_files/zxFKkfHTlkUaPGawh9Lg.jpg)
തിരുവനന്തപുരം: ക്രിസ്മസ്- ന്യു ഇയർ ബമ്പർ BR 95 ലോട്ടറി ഫലം പ്രഖ്യാപിച്ചു.2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം.
Advertisment
രണ്ടാം സമ്മാനവും 20 കോടിയാണ്. ഇത് യഥാക്രമം ഒരു കോടി വീതം ഇരുപത് പേർക്കെന്ന കണക്കിൽ ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകൾക്കും മൂന്ന് വീതം ആകെ 30 പേർക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.