Advertisment

' കോൺഗ്രസിന് മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ല'; മുഖ്യമന്ത്രിയ്ക്ക് കെസിയുടെ മറുപടി

New Update
kc venugopal samaragni

ആലപ്പുഴ : കോൺഗ്രസിന് മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കോൺഗ്രസിന്റെ കാര്യങ്ങൾ നോക്കാൻ കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നും കെസി പറഞ്ഞു...സിദ്ധാർഥിന്റെ കുടുംബത്തിന്റെ  അടക്കമുള്ള നിരവധി പേരുടെ കണ്ണീരിന് ആദ്യം മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.

സിദ്ധാർഥിന്റെ മരണത്തിൽ എന്തുകൊണ്ട് സിബിഐ അന്വേഷണം വൈകിപ്പിച്ചുവെന്നും എന്തുകൊണ്ട് പോലീസ് സിദ്ധാർഥിന്റെ കൊലപാതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിച്ചുവെന്നും കേരളത്തോട് മുഖ്യമന്ത്രി മറുപടി പറയട്ടെയെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ അജണ്ട എന്നാൽ മോദിയെ കുറിച്ച് ഒരക്ഷരം പറയാൻ മുഖ്യമന്ത്രിയ്ക്ക് കഴിയില്ലെന്നും  കെസി വേണുഗോപാൽ പറഞ്ഞു.

മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി പറയുന്നില്ല, ആദ്യം എല്ലാ മാധ്യമ പ്രവർത്തകർക്കും ചോദ്യം ചോദിക്കാൻ കഴിയുന്ന പത്രസമ്മേളനം നടത്തി അതിനൊക്കെ മറുപടി കൊടുക്കാൻ മുഖ്യമന്ത്രി തയ്യാറാവട്ടെയെന്നും കെസി പറഞ്ഞു...കേരളത്തിൽ ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയോട് ഇതിലും വലിയ തമാശ വേറെയില്ല എന്നായിരുന്നു കെസിയുടെ പ്രതികരണം.

Advertisment