Advertisment

'ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്,അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട് , ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കാനായി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്, നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെങ്കിലും, അത് ചെയ്യിപ്പിച്ചത് ദിലീപാണ്, നിരന്തരം ഭീഷണികത്തുകൾ വരുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക പറയുന്നു

New Update
athijeevitha advt1.jpg

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും, നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെങ്കിലും, അത് ചെയ്യിപ്പിച്ചത് ദിലീപാണെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ടി ബി മിനി പറഞ്ഞു.

Advertisment

‘ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കാനായി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ധാരാളം ഭീഷണി കത്തുകൾ ഈ കേസിന്റെ പേരിൽ വരുന്നുണ്ട്. അവയിൽ പലതും ഞാൻ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയുടെ ആളുകൾ എല്ലാം തന്നെ ചാത്തൻ സേവയുടെയും കൂടോത്രത്തിന്റെയും ആളുകളാണ്. അവർ എനിക്കെതിരെ ചെയ്യുന്നതെല്ലാം ഞാൻ അറിഞ്ഞിട്ടുണ്ട്. പക്ഷെ നീതി ജയിക്കും. സത്യം ജയിക്കും. ഒരു തെറ്റ് ന്യായീകരിക്കാൻ നിരവധി തെറ്റുകൾ ഇപ്പോൾ ദിലീപ് ചെയ്യുന്നുണ്ട്’, ടി ബി മിനി പറഞ്ഞു.

‘സ്വന്തം ആത്മാഭിമാനത്തിന് അത്രയും മൂല്യം ഉണ്ടെന്നും അത് എല്ലാവരും ഉയർത്തിപ്പിടിക്കണം എന്നും സമൂഹത്തിന് കാണിച്ചുകൊടുത്ത ഒരാളാണ് അതിജീവിത. ഈ കേസ് ഏറ്റെടുക്കുമ്പോൾ ഞാൻ ചോദിച്ചിരുന്നു, പാതിവഴിക്ക് കേസ് ഉപേക്ഷിക്കുമോ സെറ്റിയിൽമെന്റിലേക്ക് തിരിയുമോ എന്നൊക്കെ, പക്ഷെ മുൻപോട്ട് തന്നെ എന്ന നിലപാടായിരുന്നു ആ പെൺകുട്ടിയുടേത്. രമ്യ നമ്പീശൻ, മഞ്ജു വാര്യർ, റിമ കലിങ്കൽ ഇവരെല്ലാം അവളുടെ കൂടെയുണ്ടായിരുന്നു. ഏത് നിമിഷവും തട്ടിപ്പോകാം എന്ന അവസ്ഥയിലാണ് ഞങ്ങൾ നടക്കുന്നത്. പേടിയാണ് സത്യത്തിൽ. കഴിഞ്ഞ ദിവസം പോലും കോടതിയിൽ വെച്ച് പ്രതിയുടെ അഭിഭാഷകരിൽ നിന്നും ആക്രമണം ഉണ്ടായി’, അഭിമുഖത്തിൽ ടി ബി മിനി കൂട്ടിച്ചേർത്തു.

 

Advertisment