Advertisment

ഡിഡി ന്യൂസിന്റെ ലോഗോ കാവിയാക്കി; ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പം മാറ്റം പ്രഖ്യാപിച്ച് ദൂരദർശൻ

New Update
dd news logo.jpg

 ഡൽഹി : കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്ത ചാനലായ ഡിഡി ന്യൂസിന് പുതിയ ലോഗോ. ചുവപ്പ് നിറത്തിലുള്ള ലോഗോയില്‍ നിന്നും കാവി നിറത്തിലേക്കാണ് മാറ്റം. ലോഗോ മാറ്റം സംബന്ധിച്ച് വിശദമായ പോസ്റ്റ് ഡിഡി ന്യൂസ് എക്സില്‍ പങ്കുവച്ചു. ഡിഡി ന്യൂസിന്‍റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് നിറംമാറ്റം വന്നിരിക്കുന്നത്. ലോഗോയ്ക്കൊപ്പം സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്.

'ഞങ്ങളുടെ മൂല്യങ്ങൾ അതേപടി നിലനിൽക്കുമ്പോൾ, ഞങ്ങൾ ഇപ്പോൾ ഒരു പുതിയ രൂപത്തില്‍ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിക്കൂ!' എന്ന കുറിപ്പിനൊപ്പമാണ് പുതിയ നിറത്തിലുള്ള ലോഗോ പുറത്തുവിട്ടത്.

ലോഗോയ്‌ക്കൊപ്പം ചാനലിന്റെ സ്‌ക്രീനിലും കാവി കൊണ്ടുവന്നിട്ടുണ്ട്. രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ദൂരദർശന്റെ ലോഗോ മാറ്റത്തിന് എതിരെ എത്തുന്നത്.

Advertisment