ആർ.കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ സമാപിച്ചു. ബെർസരായ് സെന്റ് പീറ്റേർസ് ഭവനിൽ 27 മുതൽ 29 വരെ വൈകുന്നേരം 6 മണിക്ക് വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ,വിശുദ്ധ കുർബാന, നൊവേന, ലദീഞ് എന്നിവ നടത്തി.
/sathyam/media/media_files/MoBHHny4jto3EoU9gQgl.jpeg)
മുഖ്യ തിരുന്നാൾ ദിനമായ ജൂലൈ 30 ന് വൈകുന്നേരം 3 .30 ന് വികാരി റവ ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ വസന്ത് വിഹാർ ഹോളി ചൈൽഡ് ഓക്സിലിയം സ്‌കൂൾ ഗ്രൗണ്ടിൽ കോടിയേറ്റി തുടർന്ന് ഓഡിറ്റോറിയത്തിൽ രൂപതയിലെ 6 വൈദികരുടെ കാർമികത്വത്തിൽ (ഫാ.ആൽബിൻ താന്നിക്കാട്ട് മുഖ്യ കർമികത്വം വഹിച്ചു തിരുന്നാൾ സന്ദേശം ഫാ. മാത്യു തൂമുള്ളിയിൽ സഹ കാർമിക്ർ ജോമി വാഴക്കാലയിൽ, ഫാ.ജോമോൻ കൈപ്പറമ്പടാൻ ഫാ അരുൺ അറക്കൽ, ഡേവിസ് കള്ളിയത്തു പറമ്പിൽ ),ആഘോഷമായ സമൂഹ ദിവ്യബലിയും തുടർന്ന് വാദ്യമേളങ്ങളോടുകൂടിയ പ്രദക്ഷിണവും നടന്നു.
/sathyam/media/media_files/1WqEUjDLFajv8lEWv8UJ.jpeg)
വിവാഹത്തിന്റെ 50 ആം വാർഷികം ആഘോഷിച്ച ടി വി കെ ആന്റണി,ഓമന ആന്റണി,റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ഹോളി ചൈൽഡ് ഓക്സിലിയം സ്കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവരെ ആദരിച്ചു. മെഗാ ഷോ സ്പോൺസർ ചെയ്ത മാത്യൂസ് കഫെ ഉടമ മാത്യൂസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം നടത്തി.
വൈകുന്നേരം 6 മണി മുതൽ പ്രശസ്ത ടെലിവിഷൻ താരങ്ങളെ അണിനിരത്തി ഗിന്നസ് മജിഷ്യൻ വിൽസൺ ചമ്പക്കുളം നയിച്ച തിരുവിതാംകൂർ ഹാസ്യകലയുടെ വൈറൽ കട്സ് കോമഡി മെഗാ ഷോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരുന്നു.
/sathyam/media/media_files/Kkyt8P9WYbyd9n7it3Nq.jpeg)