Advertisment

ഡിഎംഎ രോഹിണി ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ 21 ഞായറാഴ്ച്ച നടക്കും

author-image
പി.എന്‍ ഷാജി
New Update
dma-4

ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, രോഹിണി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 ഏപ്രിൽ 21 ഞായറാഴ്ച വൈകുന്നേരം4 മണിക്ക് രോഹിണി സെക്ടർ-7ലെ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാഡി മന്ദിർ അങ്കണത്തിൽ നടക്കും.

Advertisment

റിട്ടേണിംഗ് ഓഫീസറായി ജെ സോമനാഥനെയും തെരെഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ കോർഡിനേറ്ററായി ഡിഎംഎ വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായരെയും നിയമിച്ചു.

2024 - 2027 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രഷറർ-1, ജോയിന്റ് ട്രഷറർ-1, ഇന്റെർണൽ ഓഡിറ്റർ-1, വനിതാ വിഭാഗം കൺവീനർ-1, ജോയിന്റ് കൺവീനർ-2, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ-11, യുവജന വിഭാഗം (18 - 35 വയസ്) കൺവീനർ-1, ജോയിന്റ് കൺവീനർ-2 എന്നീ തസ്തികകളിലേക്കാണ് ഇലക്ഷൻ ആവശ്യമെങ്കിൽ നടക്കുക.

റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയമായ ബി-2/96, സെക്ടർ-6, രോഹിണിയിൽ നിന്നും ഏപ്രിൽ 7, 8, 9 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ 8:30 വരെ നാമനിർദ്ദേശ പത്രിക കൈപ്പറ്റാനും പൂരിപ്പിച്ച പത്രിക സമർപ്പിക്കാവുന്നതുമാണ്. 10-നു രാത്രി 8:30-ന് ആകെ  കിട്ടിയ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 12-ന് വൈകുന്നേരം 7 മണി മുതൽ രാത്രി 8:30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. സൂക്ഷ്‌മ പരിശോധനക്കു ശേഷം ഏപ്രിൽ 13 രാത്രി 8:30-ന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമായി വന്നാൽ ഏപ്രിൽ 21-ന് വൈകുന്നേരം 4 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സമയം. 

വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന രോഹിണി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറെയോ കോർഡിനേറ്ററെയോ 9717999482, 9818750868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment