കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല ഷാജി ദമ്പതികളുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് നായയെ തുരത്തി കുട്ടിയെ രക്ഷിച്ചത്. കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ചെവിയിലും കഴുത്തിലും തലയിലും ആഴത്തില്‍ മുറിവേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. നിലവില്‍ കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.