കുഴല്‍ക്കിണര്‍ നിര്‍മ്മാണ തര്‍ക്കം. തൃശൂര്‍ വടക്കാഞ്ചേരി കല്ലംപാറയില്‍ വയോധികന് വെട്ടേറ്റു

കുടിവെള്ള സമിതി സെക്രട്ടറി മോഹനന്റെ കൈക്കാണ് പരിക്കേറ്റത്. എല്ലൊടിഞ്ഞ മോഹനന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ഏലിയാസ് ഒളിവിലാണ്.

New Update
police1

തൃശൂര്‍: വടക്കാഞ്ചേരി കല്ലംപാറയില്‍ വയോധികന് വെട്ടേറ്റു. കുഴല്‍ക്കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കുടിവെള്ള സമിതി സെക്രട്ടറി മോഹനനാണ് വെട്ടേറ്റത്.

Advertisment

കുടിവെള്ള പദ്ധതിക്കായി കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനിടെ ഒഴുകി വന്ന വെള്ളം വീട്ടിലെത്തി എന്നു പറഞ്ഞ് സമീപവാസിയായ ഏലിയാസ് ആണ് സെക്രട്ടറിയെ ആക്രമിച്ചത്.

കുടിവെള്ള സമിതി സെക്രട്ടറി മോഹനന്റെ കൈക്കാണ് പരിക്കേറ്റത്. എല്ലൊടിഞ്ഞ മോഹനന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ഏലിയാസ് ഒളിവിലാണ്.

Advertisment