എമ്പുരാനില്‍ വിവാദം; മോഹന്‍ലാല്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ല സെക്രട്ടറി അടക്കമുള്ള ഭാരവാഹികള്‍ രാജിവെച്ചു

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രത്തിലെ വിവാദങ്ങള്‍  ഉയരുന്നതിനിടെയാണ്  മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്.

author-image
മൂവി ഡസ്ക്
New Update
MOHANLAL-FANS-768x421

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രത്തിലെ വിവാദങ്ങള്‍  ഉയരുന്നതിനിടെയാണ്  മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ല സെക്രട്ടറി അടക്കമുള്ള ഭാരവാഹികള്‍ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായിട്ടാണ് ബിനു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisment


സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി താനറിഞ്ഞുവെന്നും പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നും ആണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 


ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവാദമായ വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.