Advertisment

തൃശൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തം; ബൈക്കുകള്‍ കത്തി നശിച്ചു

New Update
tcr rail fire.jpg

തൃശൂര്‍:  ഇരിങ്ങാലക്കുട  കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തില്‍ 13 ബൈക്കുകള്‍ കത്തി നശിച്ചു. റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കാണ് തീ പിടിച്ചത്. മുകളിലെ വൈദ്യുത ലൈനില്‍ നിന്നും താഴേക്ക് തീപ്പൊരി വീണാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി സിന്തറ്റിക് ഫോം ഉപയോഗിച്ചാണ് തീയണച്ചത്. നൂറോളം ഇരുചക്ര വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.

Advertisment