ചെന്നൈ : പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്‌കൂൾ സംഘടിപിച്ച ഇന്ത്യയിലെ ആദ്യത്തെ കറ്റാൻ ചാമ്പ്യൻഷിപ്പ് മുംബൈ ഫീനിക്‌സ് മാർക്കറ്റ് സിറ്റിയിലെ ഡബ്ലിൻ സ്‌ക്വയറിൽ വച്ച് നടന്നു.
കൊൽക്കത്തയിൽ നിന്നുള്ള ശോഭിത് കസേര ഇന്ത്യ കറ്റാൻ ദേശീയ ചാമ്പ്യനായി.
2025 ഏപ്രിൽ 4 മുതൽ 6 വരെ ജർമ്മനിയിലെ സ്റ്റട്ട്‌ഗാർട്ടിൽ നടക്കുന്ന കറ്റാൻ ലോക ചാമ്പ്യൻഷിപ്പിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കളിക്കാർ മത്സരത്തിൽ പങ്കെടുത്തു.