Advertisment

കപട രാഷ്ട്രീയക്കാർ ചമക്കുന്ന പെരും നുണകളുടെ ഇരകളാകാതിരിക്കാൻ നല്ലവരായ സമുദായാംഗങ്ങൾ ശ്രദ്ധിക്കണം- രാജീവ് ചന്ദ്രശേഖർ

New Update
rajeev write littler1.jpg

തിരുവനന്തപുരം:  എന്നും എല്ലാ സമൂഹങ്ങൾക്കും അവരുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾക്കും എൻ്റെ ശക്തമായ പിന്തുണയുണ്ടാകും. ഇത്തരം കപട രാഷ്ട്രീയക്കാർ ചമക്കുന്ന പെരും നുണകളുടെ ഇരകളാകാതിരിക്കാൻ നല്ലവരായ സമുദായാംഗങ്ങൾ ശ്രദ്ധിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ  പ്രസ്തവനയിൽ പറഞ്ഞു  .

Advertisment

വിഴിഞ്ഞം സമരവും തുടർന്നുണ്ടായ പൊലീസ് നടപടികളും കാരണമുണ്ടായ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടിൻ്റെ മരവിപ്പിനെ കുറിച്ച്  തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വവുമായി ചർച്ച ചെയ്‌തപ്പോൾ, ഇങ്ങനെ ഒരു വാർത്ത വസ്‌തുതാപരമല്ലെന്നും ഇത്തരം ഒരു കാഴ്‌ചപ്പാട് അവർക്കില്ലെന്നു മാണ് അവർ പറഞ്ഞത് 

നിക്ഷിപ്‌ത രാഷ്ട്രീയ താൽപര്യങ്ങൾ വച്ചു പുലർത്തുന്ന ചിലർ സാധാരണ ജനങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണ പരത്തുന്നതിന് നടത്തി വരുന്ന കുത്സിതശ്രമങ്ങളുടെ ഭാഗമാണ് ഈ നുണപ്രചരണങ്ങളും എന്നത് പകൽ പോലെ വ്യക്തമാണ് എന്നും രാജീവ് ചന്ദ്രശേഖർ പ്രസ്തവനയിൽ പറഞ്ഞു  .

ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി (TSSS) എന്നത് പാവപെട്ട നിരവധി മനുഷ്യർക്ക് വേണ്ടി നടത്തി വരുന്ന കാരുണ്യ, സേവന കാര്യങ്ങൾ ഏറെ മഹത്തരമാണ്. അവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും എന്നോട് അവർ നേരത്തെ തന്നെ പങ്ക് വച്ചിരുന്നതാണ്. FCRA രജിസ്ട്രേഷന് വേണ്ടി പുതിയ അപേക്ഷ അവർ സമർപ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബന്ധപ്പെട്ട വിഭാഗം അതിനു മേൽ വേണ്ടുന്ന നടപടികൾ സ്വീകരിച്ച് വരികയുമാണ്.

എന്നും എല്ലാ സമൂഹങ്ങൾക്കും അവരുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾക്കും എൻ്റെ ശക്തമായ പിന്തുണയുണ്ടാകും. ഇത്തരം കപട രാഷ്ട്രീയക്കാർ ചമക്കുന്ന പെരും നുണകളുടെ ഇരകളാകാതിരിക്കാൻ നല്ലവരായ സമുദായാംഗങ്ങൾ ശ്രദ്ധിക്കണമെന്നാണ് എൻ്റെ എളിയ അഭ്യർത്ഥന.

Advertisment