‘ഇ​ന്ത്യ ട്രാ​വ​ൽ അ​വാ​ർ​ഡ് 2023’ ​പു​ര​സ്​​കാ​രം സ്വ​ന്ത​മാ​ക്കി ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം

ഒമാൻ ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ ടൂ​റി​സം പ്ര​മോ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ലെ ടൂ​റി​സം പ്ര​മോ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​സ്മ ബി​ൻ​ത് സ​ലേം അ​ൽ ഹ​ജാ​രി ഡൽഹിയിൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
TOURISM OMAN

ഡൽഹി: ‘ഇ​ന്ത്യ ട്രാ​വ​ൽ അ​വാ​ർ​ഡ് 2023’ ​പു​ര​സ്​​കാ​രം സ്വ​ന്ത​മാ​ക്കി ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം. ‘ഫാ​സ്റ്റ​സ്റ്റ് ഗ്രോ​യി​ങ്​ ടൂ​റി​സം ബോ​ർ​ഡ്​ ട്രോ​ഫി​യാ​ണ്​ ഒ​മാ​ൻ ടൂറിസം മന്ത്രാലയം നേ​ടി​യ​ത്. ഒമാൻ ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ ടൂ​റി​സം പ്ര​മോ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ലെ ടൂ​റി​സം പ്ര​മോ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​സ്മ ബി​ൻ​ത് സ​ലേം അ​ൽ ഹ​ജാ​രി ഡൽഹിയിൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

Advertisment

ഇ​ന്ത്യ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​മാ​ന്‍റെ റോ​ഡ് ഷോ​ക​ളി​ലെ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ഇവ​ർ. ട്രാ​വ​ൽ ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി വ്യ​വ​സാ​യ​ത്തി​ലെ ആ​ഗോ​ള ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​ട്ട​ങ്ങ​ളെ പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​ന്ത്യ ട്രാ​വ​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്.

കൂടാതെ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ​യു​ള്ള പുരസ്‌കാരം ഇ​ന്ത്യ​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ്ങി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ന​ൽ​കു​ന്ന​ത്.

ബ​ഹു​മ​തി​ ലഭിച്ചതിൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങിയതിന് ശേഷം അ​ൽ ഹ​ജാ​യി പ​റ​ഞ്ഞു. കൂടാതെ ലോ​ക​ത്തി​ന്റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് വേണ്ടി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന പ്ര​മോ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഈ ​പു​ര​സ്കാ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisment