New Update
/sathyam/media/media_files/N7Pu2Zxdj4pcxUicsqFC.jpg)
ഡൽഹി: അമേരിക്കൻ സർക്കാരിന്റെ ഈ വർഷത്തെ ഐവിഎൽപി ഇമ്പാക്ട് അവാർഡ് അഡ്വക്കേറ്റ് ജോസ് എബ്രഹാമിന്. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവച്ചവർക്കു അമേരിക്കൻ സർക്കാരിന്റെ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് നൽകുന്ന അവാർഡാണ് ഐവിഎൽപി ഇമ്പാക്ട് അവാർഡ്. അയ്യായിരം അമേരിക്കൻ ഡോളറാണ് അവാർഡ് തുക.
Advertisment
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ജോസ് അബ്രഹാമിന് ഐവിഎൽപി ഇമ്പാക്ട് അവാർഡ്. ജസ്റ്റിസ് നരേന്ദർ കുമാറുമായി ചേർന്ന് അഡ്വക്കേറ്റ് ജോസ് എബ്രഹാം ന്യൂനപക്ഷ ശാക്തീകരണ നിയമത്തിൽ ഒരു പുസ്തകവും ഈ വർഷം പുറത്തിറക്കിയിരുന്നു. ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു ഇന്ത്യയിൽ ന്യൂനപക്ഷ പദവി നേടികൊടുത്തതും അഡ്വ. ജോസ് എബ്രഹാമാണ്. ഇതൊക്കെ പരിഗണിച്ചാണ് അവാർഡ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us