Advertisment

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റിയിൽ മലയാളിയായ ജോജോ തോമസും

New Update
jojo thomas mahareashtar1.jpg

മുംബൈ: മലയാളിയും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ  ജോജോ തോമസ് കോൺഗ്രസ്സ് പാർട്ടിയുടെ സംസ്ഥാനത്തെ ലോകസഭാ ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റിയിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മല്ലി കാർജുന കാർഗെ യാണ് മഹാരാഷ്ട്രയുടെ  ഇലക്ഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി കമിറ്റി രൂപികരിച്ചത് '

പ്രചാരണ സമിതി ചെയർമാൻ  മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ  ,നിയമസഭാ കക്ഷി  നേതാവ് ബാലാസാഹേബ് തൊറാട്ട്,  മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വാഡേതിവാർ തുടങ്ങിയവർ കമ്മിറ്റികളിൽ അംഗങ്ങളാണ്. 

മഹാരാഷ്ട്ര കോൺഗ്രസിൻ്റെ സംഘടന പ്രവർത്തനങ്ങളിൽ ഏറെ കർമ്മനിരതനായി നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ശ്രീ ജോജോ തോമസ്സ് വസായ് വിരാർ ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയാണ്.

പാർട്ടി ഏല്പിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും വിനയത്തോടെ ഏറ്റടുത്ത് ഏറ്റവും മികവുറ്റ നിലയിൽ നിർവഹിക്കാറുണ്ടന്നും     പ്രവർത്തനങ്ങൾക്ക് പാർട്ടി തരുന്ന അംഗീകാരമായാണ് ഇത്തരം  ചുമതലകൾ താൻ കാണുന്നത് എന്നും  ജോജോ തോമസ്സ് പറഞ്ഞു.  മഹാ വികാസ് അഖാഡി സംഖ്യം തിളക്കാ മാർന്ന വിജയം ഈ തിരഞ്ഞെടുപ്പിൽ നേടും എന്നും ജോജോ തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

കമ്മിറ്റിയുടെ ആദ്യ മീറ്റിങ്  സംസ്ഥാന കോൺഗ്രസ്സ് ആസ്ഥാനമായ തിലക് ഭവനിൽ വച്ചുനടന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പ് മാനേജ്‌മെൻ്റ് കമ്മിറ്റിയുടെയും ഏകോപന സമിതിയുടെയും യോഗത്തിൽ

 സംസ്ഥാന പ്രസിഡൻ്റ് നാനാ പട്ടോളെ  നിയമസഭാ കക്ഷി  നേതാവ് ബാലാസാഹേബ് തൊറാട്ട്, പ്രചാരണ സമിതി ചെയർമാൻ പൃഥ്വിരാജ് ചവാൻ,  സതേജ് ബണ്ടി പാട്ടീൽ,  മണിക്‌റാവു താക്കറെ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് മുൻ  മന്ത്രി നസീം ഖാൻ, മുൻ മന്ത്രി അസ്ലം ഷെയ്ഖ്, അമീൻ പട്ടേൽ എം എൽ എ തുടങ്ങിയ  കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

 ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ തന്ത്രങ്ങൾ തീരുമാനിക്കാനുള്ള യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി.

Advertisment