Advertisment

കണ്ണൂർ ചുട്ടു പൊള്ളുന്നു; ശനിയാഴ്ച താപനില വീണ്ടും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

New Update
ചുട്ടുപൊള്ളി കുവൈറ്റ്; ജഹ്‌റയില്‍ രേഖപ്പെടുത്തിയത് 53 ഡിഗ്രി സെല്‍ഷ്യസ് താപനില

തിരുവനന്തപുരം : ശനിയാഴ്ച  കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ  വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയത്ത് 37 ഡിഗ്രിവരേയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രിവരേയും താപനില ഉയരാനാണ് സാധ്യത .

സാധാരണ നിലയില്‍നിന്ന് മൂന്നു ഡിഗ്രി മുതല്‍ നാലു ഡിഗ്രിവരെ ഉയരാമെന്നാണ് അറിയിപ്പ്. സംസ്ഥാനത്തെ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂടും രാജ്യത്ത് വെള്ളിയാഴ്ചത്തെ ഉയര്‍ന്ന ചൂടും കണ്ണൂര്‍ വിമാനത്താവളത്തിലാണ് രേഖപ്പെടുത്തിയത്. 38.5 ഡിഗ്രിയാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയ താപനില.

Advertisment