Advertisment

കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

author-image
ആതിര പി
Updated On
New Update
kkkkkkkkkkkkkkkk

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി ആഗസ്ത് 15, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യാ രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷന്റെ ഓഫീസിന്റെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു.

ഐ സി ഇ സി പ്രസിഡന്റ്‌ ഷിജു എബ്രഹാം സ്വതന്ത്രദിന സന്ദേശം നൽകി. ഐ സി ഇ സി സെക്രട്ടറി ജേക്കബ് സൈമൻ നന്ദി പറഞ്ഞു. പ്രസ്തുത പരിപാടിയിൽ കേരള അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് എ തോട്ടത്തിൽ, ഐ. വർഗീസ്, ബാബു മാത്യു (ഡയറക്ടർ ബോർഡ്‌, ചെയർമാൻ )ഡാനിയേൽ കുന്നേൽ (ഡയറക്ടർ ബോർഡ്‌, അംഗം ),കൂടാതെ സിജു വി ജോർജ് ( പ്രസിഡന്റ്‌, പ്രസ്സ് ക്ലബ് ), ജോസ് ഒച്ചാലിൽ, ചെറിയാൻ ശൂരനാട്,രാജൻ ഐസക്, ബാബു സൈമൺ, ബെന്നി ജോൺ തുടങ്ങിയ പ്രമുഖ വ്യക്തികളും പങ്കെടുത്തു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി. 

Kerala Association of Dallas
Advertisment