New Update
/sathyam/media/media_files/2025/03/22/UDgady0LhFRykKbKzvoQ.jpg)
കൊല്ലം: കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്.
Advertisment
അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത സാമ്പത്തിക ബാധ്യത തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇരുവരും ആദ്യം അമിതമായി ഗുളിക കഴിച്ചു. അതിനു ശേഷം ഷാള്‍ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ നോക്കി. അമ്മ ബോധരഹിതയായതിന് പിന്നാലെ മകന്‍ തൂങ്ങി മരിക്കുകയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us