New Update
/sathyam/media/media_files/2025/02/21/mSzLSO6IEUq23wyE9LvE.jpg)
കൊല്ലം: ലഹരി വേട്ടക്കിടെ എക്‌സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. കൊല്ലം കല്ലുംതാഴം മുതല്‍ കൊറ്റങ്കര വരെ കാറിനെ എക്‌സൈസ് പിന്തുടര്‍ന്നു. എക്‌സൈസ് പിന്തുടര്‍ന്നതോടെ പ്രതിയായ അദ്വൈത് കാറും 4 ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
Advertisment
വാഹനവും എംഡിഎംഎയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയ്ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഗഘ 02 അഗ 8732 എന്ന കാറാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.