കൊല്ലം കോട്ടുക്കലില്‍ ഹോട്ടലിന് മുന്നില്‍ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയില്‍

ഇന്നലെ രാത്രിയാണ് സംഭവം. മോഹനന്‍ എന്നയാളുടെ ഹോട്ടലിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്.

New Update
police 2345

കൊല്ലം: ഇട്ടിവ കോട്ടുക്കലില്‍ ഹോട്ടലിന് മുന്നില്‍ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മോഹനന്‍ എന്നയാളുടെ ഹോട്ടലിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്.


Advertisment

 മോഹനന്റെ ബന്ധു രാജേഷിന്റെ സ്ഥാപനത്തിലെ തൊഴിലാളികളായ യുവാക്കളും കടക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. യുവാക്കളും കടക്കാരും തമ്മില്‍ കൈയാങ്കളിയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.


Advertisment