New Update
/sathyam/media/media_files/2025/02/21/mSzLSO6IEUq23wyE9LvE.jpg)
കോഴിക്കോട്: വടകരയില്‍ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍. വില്ല്യാപ്പള്ളി സ്വദേശി അബ്ദുല്‍ കരീം, ഭാര്യ റുഖിയ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരീമിനെ വടകരയില്‍ നിന്നും റൂഖിയയെ വീട്ടില്‍ നിന്നുമാണ് എക്‌സൈസ് പിടികൂടിയത്. രണ്ടു പേരില്‍ നിന്നായി 25ഗ്രാം കഞ്ചാവും അളവ് തൂക്ക ഉപകരണങ്ങളും പിടികൂടി. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.