വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ പേന കൊണ്ട് കുത്തി കെഎസ്ആര്‍ടിസി കണ്ടക്ടര്‍; ആക്രമം സ്‌കൂള്‍ ബാഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

പുല്ലുവഴി ജയകേരളം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്തിനാണ് കണ്ടക്ടറുടെ ആക്രമണത്തില്‍ പരിക്കേറ്റത്

New Update
കോട്ടയം ജില്ലയിലെ നാലമ്പലദർശനം :കെ. എസ്. ആർ ടിസി പ്രത്യേക സർവീസുകൾ 17 മുതൽ

കൊച്ചി; എറണാകുളത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് പേന കൊണ്ട് കുത്തിയതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം നടന്നത്. സ്‌കൂള്‍ ബാഗ് ബര്‍ത്തില്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

Advertisment

പുല്ലുവഴി ജയകേരളം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്തിനാണ് കണ്ടക്ടറുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അല്‍ സാബിത്തിന്റെ ഇടത് കണ്‍പോളയിലും പുരികങ്ങള്‍ക്കിടയിലുമാണ് പേന കൊണ്ടുള്ള കുത്തില്‍ മുറിവേറ്റത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആലുവ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. അല്‍ സാബിത്ത് നല്‍കിയ പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് കണ്ടക്ടര്‍ വിമലിനെതിരെ കേസെടുത്തിട്ടുണ്ട്.

 

ksrtc
Advertisment