ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഡയറക്ടറേറ്റിലുമായി 76 ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍, 20 സബ് എഡിറ്റര്‍മാര്‍, 19 കണ്ടന്റ് എഡിറ്റര്‍മാര്‍ എന്നിവരുടെ പാനലാണുള്ളത്.
സബ് എഡിറ്റര്‍-20 (എല്ലാ ജില്ലകളിലും ഓരോ ഒഴിവ് വീതവും ഡയറക്ടറേറ്റില്‍ 6 ഒഴിവും), ശമ്പളം: 21,780 രൂപ, യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദവും ജേണലിസം/ മാസ് കമ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്യൂണിക്കേഷന്‍/പബ്ലിക് റിലേഷന്‍സ് ബിരുദം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍. വാര്‍ത്താവിഭാഗങ്ങളിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-76 (തിരുവനന്തപുരം-6, കൊല്ലം-5, പത്തനംതിട്ട-4, ആലപ്പുഴ-6, കോട്ടയം-5, ഇടുക്കി-4, എറണാകുളം-7, തൃശ്ശൂര്‍-8, പാലക്കാട്-6, മലപ്പുറം-7, കോഴിക്കോട്-6, വയനാട്-2, കണ്ണൂര്‍-6,കാസര്‍കോട്-4), ശമ്പളം: 16,940 രൂപ, യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദവും ജേണലിസം/ മാസ് കമ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്യൂണിക്കേഷന്‍/പബ്ലിക് റിലേഷന്‍സ് ബിരുദം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.
കണ്ടന്റ് എഡിറ്റര്‍-19 (എല്ലാ ജില്ലകളിലും ഓരോ ഒഴിവ് വീതവും ഡയറക്ടറേറ്റില്‍ 5 ഒഴിവും) ശമ്പളം: 17,940 രൂപ, യോഗ്യത: പ്ലസ്ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായവരായിരിക്കണം. പ്രായം: 35 വയസ്സ് കവിയരുത് (എല്ലാ തസ്തികയ്ക്കും). ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷ: careers.cdit.org പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 20. വെബ്സൈറ്റ്: www.prd.kerala.gov.in