Advertisment

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

അപേക്ഷ www.upsconline.nic.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 30.

New Update
567u8987654567

കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 83 ഒഴിവുണ്ട്. വിജ്ഞാപന നമ്പര്‍: 09/2024

തസ്തിക, ഒഴിവ്, സ്ഥാപനം, വകുപ്പ് എന്ന ക്രമത്തില്‍

Advertisment
  • അസിസ്റ്റന്റ് കമ്മിഷണര്‍ (കോ-ഓപ്പറേഷന്‍ ക്രെഡിറ്റ്): 1 (ജനറല്‍), കൃഷിമന്ത്രാലയം.
  • ടെസ്റ്റ് എന്‍ജിനീയര്‍: 1 (ജനറല്‍), ഫാം മെഷീനറി ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കൃഷി മന്ത്രാലയം.
  • മാര്‍ക്കറ്റിങ് ഓഫീസര്‍ (ഗ്രൂപ്പ്-ക): 33 (ജനറല്‍-12, ഇ.ഡബ്ല്യു.എസ്.-8, ഒ.ബി.സി.-1, എസ്.സി.-8, എസ്.ടി.-4) (ഭിന്നശേഷിക്കാര്‍-7), ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിങ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍, കൃഷി മന്ത്രാലയം.
  • സയന്റിഫിക് ഓഫീസര്‍ (മെക്കാനിക്കല്‍): 1 (ജനറല്‍), നാഷണല്‍ ടെസ്റ്റ് ഹൗസ്, ഉപഭോക്തൃകാര്യ മന്ത്രാലയം.
  • ഫാക്ടറി മാനേജര്‍: 1 (ജനറല്‍), സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കസൗലി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.
  • അസിസ്റ്റന്റ് മൈനിങ് എന്‍ജിനീയര്‍: 7 (ജനറല്‍-4, എസ്.സി.-2, എസ്.ടി.-1) (ഭിന്നശേഷിക്കാര്‍-1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ഖനി മന്ത്രാലയം.
  • അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍: 15 (ജനറല്‍-8, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-2, എസ്.ടി.-1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്.
  • ട്രെയിനിങ് ഓഫീസര്‍ (വിമന്‍ ട്രെയിനിങ്): ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ്-1 (എസ്.സി.), ബാംബൂ വര്‍ക്‌സ്-1 (ജനറല്‍), കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി-2 (എസ്.സി.-1, എസ്.ടി.-1), കോസ്മറ്റോളജി-2 (ജനറല്‍-1, എസ്.ടി.-1), ഡ്രോട്ട്സ്മാന്‍ സിവില്‍-1 (ജനറല്‍), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി-2 (ജനറല്‍-2), ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍സ് പ്രോസസിങ്-1 (ജനറല്‍), മീഡിയാ റിസോഴ്സ് സെന്റര്‍-1 (ജനറല്‍), പ്രിന്‍സിപ്പിള്‍സ് ഓഫ് ടീച്ചിങ്-4 (ഒ.ബി.സി.-3, എസ്.ടി.-1), ടെക്നിക്കല്‍ ഓഫീസര്‍-1 (ജനറല്‍). ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിങ്, നൈപുണ്യ വികസന-സംരഭകത്വ മന്ത്രാലയം.
  • പ്രൊഫസര്‍: സിവില്‍ എന്‍ജിനീയറിങ്-1 (ജനറല്‍), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1 (ജനറല്‍), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-1 (ജനറല്‍). ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന്‍.
  • അസോസിയേറ്റ് പ്രൊഫസര്‍: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1 (ജനറല്‍), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-1 (ജനറല്‍). ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന്‍.
  • അസിസ്റ്റന്റ് പ്രൊഫസര്‍: സിവില്‍ എന്‍ജിനീയറിങ്-1 (ഒ.ബി.സി.), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1 (ജനറല്‍). ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന്‍.

വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ www.upsconline.nic.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 30.

83-opportunities-in-central-service-upsc
Advertisment