അജ്പക് അബ്ബാസിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം സ്വാഗതവും അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

New Update
sertyukjrertyuiop

കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (AJPAK) അബാസിയ  യൂണിറ്റ് രൂപീകരിച്ചു.അജ്പക് പ്രസിഡന്റ്‌ കുര്യൻ  തോമസ് പൈനുമ്മൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. 

Advertisment

ചെയർമാൻ രാജീവ്‌ നടുവിലെമുറി, അഡ്വൈസറി ബോർഡ് അംഗം കൊച്ചുമോൻ പള്ളിക്കൽ, ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, വനിത വേദി ചെയർപേഴ്സൺ ലിസൻ ബാബു , ജനറൽ സെക്രട്ടറി ഷീന മാത്യു,  സെക്രട്ടറി മാരായ രാഹുൽ ദേവ്, സജീവ് കായംകുളം, മംഗഫ് യൂണിറ്റ് കൺവീനർ ലിനോജ് വർഗീസ്, വൈസ് പ്രസിഡന്റ് പ്രജീഷ് മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ അബാസിയ  ഏരിയ കമ്മിറ്റി ജോയിന്റ് കൺവീനേഴ്സ് ആയി ജോൺ ചെറിയാൻ, ജേക്കബ് റോയി, സേവ്യർ, വർഗീസ്, ബ്രില്ലി ആന്റണി എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ആദർശ് ദേവദാസ്, പ്രദീപ്‌ കുമാർ, അനീഷ് കുമാർ, സാബു തോമസ് കല്ലിശ്ശേരി, സുഷമ സതീശൻ, മഞ്ജു ഓമനക്കുട്ടൻ എന്നിവരെയും തിരഞ്ഞെടുത്തു. 

സെക്രട്ടറി മാരായ ജോൺ തോമസ്, അജി ഈപ്പൻ, ശശി വലിയകുളങ്ങര, സാം ആന്റണി, ശരത് ചന്ദ്രൻ, സന്ദീപ് നായർ,ഷാജി ഐപ്പ്, നന്ദ കുമാർ, സുരേഷ് കുമാർ കെ എസ് ,തോമസ് കോടുകുളഞ്ഞി, രഞ്ജിത്ത് വിജയൻ, അനിൽ പാവൂറെത്ത് ,വിനോദ് ജേക്കബ്, വനിത വേദി ട്രഷറർ അനിത അനിൽ, വൈസ് പ്രസിഡൻറ് ദിവ്യ മോൾ സേവ്യർ, എന്നിവർ നേതൃത്വം നല്കി.ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം സ്വാഗതവും അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Advertisment