Advertisment

അക്കാഫ് വനിതാവിഭാഗം നൂപുരധ്വനി വർണ്ണാഭമായി

വനിതകളുടെയും കുട്ടികളുടെയും വൈവിധ്യങ്ങളായ പരിപാടികൾ നൂപുരധ്വനിക്ക് മാറ്റ് കൂട്ടി. മോം ആൻഡ് മി മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു.

author-image
ഗള്‍ഫ് ഡസ്ക്
New Update
drtyuiuytryu

അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗം ഷാർജ സഫാരി മാളിൽ സംഘടിപ്പിച്ച വർണ്ണശബളമായ നൂപുരധ്വനി സീസൺ -2 നു തിരശ്ശീല വീണു.  ഡി എൻ എ സിനിമാ നായികാ നായകന്മാരായ ഡോ. ഹെന്ന റെജികോശിയും  അഷ്‌കർ  സൗധാനും  മുഖ്യാതിഥികളായിരുന്നു.അക്കാഫ് മുഖ്യ രക്ഷാധികാരി ശ്രീ ഐസക് ജോൺ പട്ടാണിപ്പറമ്പിലിന്റെ സപ്തതി ആഘോഷം കേക്ക് മുറിച്ച് അക്കാഫ് വനിതാ വിഭാഗം ആഘോഷിച്ചു.

Advertisment

ലോക കേരളാസഭാംഗം ശ്രീമതി സർഗ്ഗ റോയ് ( എസ്  എൻ കോളേജ്  വർക്കല), അക്കാഫ് വനിതാ വിഭാഗം സ്ഥാപക പ്രസിഡന്റ് ശ്രീമതി ജൂലിൻ ബെൻസി, വനിതാ വിഭാഗം മുൻ പ്രസിഡന്റ് ശ്രീമതി അന്നു പ്രമോദ്, നിലവിലെ വനിതാ വിഭാഗം ചെയർ പേഴ്സൺ ശ്രീമതി റാണി സുധീർ എന്നിവരെ അക്കാഫ് വനിതാ വിഭാഗം ആദരിച്ചു.

അക്കാഫ് വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥിന്റെ മാതാവ് ശ്രീമതി ശ്യാമള വിശ്വനാഥിനെയും ആദരിച്ചു. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ ഹരികുമാറിന്റെ സാന്നിധ്യം പരിപാടിയിൽ ഉടനീളം ഉണ്ടായിരുന്നു. റേഡിയോ കേരളം 1476 AM റേഡിയോ പ്രയോജകരായിരുന്നു. വനിതകളുടെയും കുട്ടികളുടെയും വൈവിധ്യങ്ങളായ പരിപാടികൾ നൂപുരധ്വനിക്ക് മാറ്റ് കൂട്ടി. മോം ആൻഡ് മി മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു.

കോഴിക്കോട് കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീറിങ്ങിനെ  പ്രതിനിധീകരിച്ച ജിജിന സുജിത്, ധാൻവിൻ, ധനഞ്ജയ് എന്നിവർ ഒന്നാം സ്ഥാനവും, തൃശൂർ ശ്രീ കേരള വർമ്മ കോളേജ് അലുംനിയിലെ അശ്വതി ഷിബിൻലാൽ, ശ്രീഹരി എന്നിവർ രണ്ടാം സ്ഥാനവും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ധിൽന അരുൺ, ഫിയോന എന്നിവർ മൂന്നാം  സ്ഥാനവും കരസ്ഥമാക്കി .  

 നൂപുരധ്വനി സീസൺ 2 ന്റെ കൃത്യമായ നടത്തിപ്പിന് ഡോ. നീതു നിക്കോളാസ് (സെന്റ് മേരീസ് കോളേജ് തൃശൂർ), ലീന ഷബീർ (സർ സയ്ദ് കോളേജ് തളിപ്പറമ്പ് )എന്നിവർ ജനറൽ കൺവീനർമാരും, ഷെമീൻ റഫീഖ് (വിമല കോളേജ് തൃശൂർ ) ബിന്ധ്യ ശ്രീനിവാസ് (എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാട് ), പ്രീതി രഞ്ജിത് (എം ഇ എസ് വളാഞ്ചേരി )എന്നിവർ ജോയിന്റ് കൺവീനർമാരുമായ വിപുലമായ കമ്മിറ്റി നേതൃത്വം നൽകി. അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യാ പുതുശ്ശേരി, ജനറൽ സെക്രട്ടറി  രശ്മി ഐസക്, സിന്ധു ജയറാം, ശ്രീജ സുരേഷ്, മുന്ന ഉല്ലാസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

Advertisment