Advertisment

അമൽ നീരദിന്റെ കുഞ്ചാക്കോ ബോബൻ-ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. 'ടേക്ക് ഓഫി'നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.

author-image
മൂവി ഡസ്ക്
New Update
dfghjkjhgfdsfghjk

അമൽ നീരദ് സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോ​ഗയ്ൻവില്ല എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് നായകന്മാർ.ഷറഫുദ്ദീൻ, ജ്യോതിർമയി, വീണാ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. പ്രശസ്ത യുവ നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Advertisment

 കോഫീ ഹൗസ്, ഹൈഡ്രേഞ്ചിയ, കന്യാമരിയ, ഓറഞ്ചുതോട്ടത്തിലെ അതിഥി, റെസ്റ്റ് ഇൻ പീസ്, റൂത്തിന്റെ ലോകം എന്നീ നോവലുകളിലൂടെ ജനപ്രീതിയാർജിച്ച ലാജോ ജോസ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് ബോ​ഗയ്ൻവില്ല.

ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. 'ടേക്ക് ഓഫി'നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. ഫഹദിന്റെ പിതാവ് ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് ഇരുതാരങ്ങളും സിനിമയിൽ അരങ്ങേറിയതെന്ന കൗതുകവും ഈ താരജോഡിക്കുണ്ട്.

സുഷിൻ ശ്യാം സം​ഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റേതായി കഴിഞ്ഞദിവസം പുറത്തിറങ്ങിയ കാരക്റ്റർ പോസ്റ്ററുകളെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

Advertisment