Advertisment

കസ്റ്റമൈസേഷന്‍ സൗകര്യങ്ങളും പ്രൈവസി ഫീച്ചറുകളും അവതരിപ്പിച്ച് ഐഒഎസ് 18

ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍ സൗകര്യമാണ് ഇതില്‍ ആദ്യത്തേത്.ഐഒഎസ് 18 അപ്‌ഡേറ്റ് എത്തിയാല്‍ ഫോണിലെ പ്രകടമായ മാറ്റം ഇതായിരിക്കും. ഇനി മുതല്‍ ഐഫോണ്‍ ഹോം സ്‌ക്രീനിലെ ആപ്പുകള്‍ സ്‌ക്രീനില്‍ ഏത് ഭാഗത്തേക്കും ഇഷ്ടാനുസരണം നീക്കിവെക്കാനാവും.

New Update
drtyuiuytretyuio

 നിരവധി പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 18 എത്തുന്നത്. കസ്റ്റമൈസേഷന്‍ സൗകര്യങ്ങളും പ്രൈവസി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു. അവ എന്തെല്ലാം എന്ന് നോക്കാം.ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍ സൗകര്യമാണ് ഇതില്‍ ആദ്യത്തേത്.ഐഒഎസ് 18 അപ്‌ഡേറ്റ് എത്തിയാല്‍ ഫോണിലെ പ്രകടമായ മാറ്റം ഇതായിരിക്കും. ഇനി മുതല്‍ ഐഫോണ്‍ ഹോം സ്‌ക്രീനിലെ ആപ്പുകള്‍ സ്‌ക്രീനില്‍ ഏത് ഭാഗത്തേക്കും ഇഷ്ടാനുസരണം നീക്കിവെക്കാനാവും. ഇതിന് പുറമെ ആന്‍ഡ്രോയിഡിലെ മെറ്റീരിയല്‍ യു ഡിസൈനിന് സമാനമായി വാള്‍പേപ്പറിന് അനുയോജ്യമായി ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും കഴിയും. ഡാര്‍ക്ക് മോഡ് എന്ന പുതിയ ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Advertisment

കണ്‍ട്രോള്‍ സെന്ററിന്റെ ഡിസൈനിലും ആപ്പിള്‍ മാറ്റം വരുത്തി. ഇനി തേഡ് പാര്‍ട്ടി ആപ്പുകളുടെ ബട്ടണുകളും കണ്‍ട്രോള്‍ സെന്ററില്‍ ഉള്‍പ്പെടുത്താനാവും. ഓരോ ടൈലുകളുടെയും വലിപ്പം ക്രമീകരിക്കാനാവും.

ഐഫോണിലെ പുതിയ സ്വകാര്യതാ ഫീച്ചറുകളാണ് അടുത്തത്. ഐഫോണിലെ ആപ്പുകള്‍ ഫേസ് ഐഡിയോ പാസ് വേഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാനാവും. ഇത് കൂടാതെ ആപ്പുകള്‍ ഹൈഡ് ചെയ്യാനും സൗകര്യമുണ്ടാവും. ഹൈഡ് ചെയ്യുന്ന ആപ്പുകള്‍ ഹോംസ്‌ക്രീനില്‍ നിന്ന് നീക്കം ചെയ്ത് ആപ്പ് ലൈബ്രറിയിലെ ലോക്ക് ചെയ്ത പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റും.

മെസേജിങ് ആപ്പിലെ അപ്ഡേറ്റുകളാണ് അടുത്തത്. മെസേജിങ് ആപ്പില്‍ വരുന്ന സന്ദേശങ്ങളോട് ഇമോജികളിലൂടെ പ്രതികരിക്കുന്നതിനായുള്ള സൗകര്യമാണ് ടാപ്പ് ബാക്കുകള്‍. ടാപ്പ് ബാക്കുകളില്‍ ഇനി ഏത് ഇമോജി വേണമെങ്കിലും ഉപയോഗിക്കാനാവും. ഇതിന് പുറമെ ടെക്സ്റ്റ് ഫോര്‍മാറ്റ്, ടെക്സ്റ്റ് ഇഫക്ട്സ്, തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. ഇതുവഴി സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ടെക്സ്റ്റിന് അണ്ടര്‍ലൈന്‍ കൊടുക്കാനും ബോള്‍ഡ് ആക്കാനുമെല്ലാം സാധിക്കും. ഒപ്പം ടെക്സ്റ്റിന് ചില ആനിമേഷന്‍ ഇഫക്ടുകള്‍ നല്‍കാനുമാവും.

മെയില്‍ ആപ്പില്‍ പുതിയ കാറ്റഗറികള്‍ അവതരിപ്പിച്ചു. ഇമെയില്‍ സന്ദേശങ്ങളെ ട്രാന്‍സാക്ഷന്‍സ്,. അപ്ഡേറ്റ്സ്, പ്രൊമോഷന്‍സ് എന്നിങ്ങനെ വേര്‍തിരിക്കാനാവും. വാണിജ്യ ഇമെയിലുകള്‍ അയക്കുന്ന സ്ഥാപനങ്ങളുടെ സന്ദേശങ്ങള്‍ ഒന്നിച്ച് കാണാനുമാവും. ഇതിനായി വ്യക്തി വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. അതേസമയം വലിയ പ്രൊസസിങ് ആവശ്യമുള്ള ജോലികള്‍ക്കായി ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട് സേവനം പ്രയോജനപ്പെടുത്തും. ആവശ്യമുള്ള ഡാറ്റ മാത്രം സെര്‍വറിലേക്ക് അയക്കുമെന്നും അവ ശേഖരിക്കില്ലെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.

apple-ios-18-launched-with-new-features
Advertisment