കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സി.സി.ആർ.എ.എസ്.) 2024 ഒക്ടോബറിൽ നാലുകേന്ദ്രങ്ങളിൽ തുടങ്ങുന്ന, പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ന്യൂഡൽഹി (സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), ചെറുതുരുത്തി (തൃശ്ശൂർ, നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ), ജമ്മു (റീജണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), ഗുവാഹാട്ടി (സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്.
യോഗ്യത: ക്ലാസ് 12/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. പരിശീലനത്തിനുശേഷമുള്ള, അന്തിമ അസസ്മെൻറ് തീയതിയിൽ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. കോഴ്സ് ഫീസ് 30,000 രൂപ. മൂന്നു തവണകളായി നൽകാം.
വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ, അപേക്ഷാഫോം എന്നിവ www.ccras.nic.in ൽ-നിന്നും ഡൗൺലോഡു ചെയ്തെടുക്കാം. ഒരു കേന്ദ്രത്തിലേക്ക് അപേക്ഷിക്കാം. ഒരു കേന്ദ്രത്തിലേക്കുള്ള അപേക്ഷ മറ്റൊരു കേന്ദ്രത്തിലേക്ക് പരിഗണിക്കുന്നതല്ല.
അപേക്ഷാഫീസ് 500 രൂപ. ചെറുതുരുത്തി കേന്ദ്രത്തിലേക്ക് അപേക്ഷിക്കുന്നവർ ഷൊർണൂരിൽ മാറത്തക്കവിധം ‘‘നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ’’ എന്നപേരിൽ ഡി.ഡി. എടുക്കണം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ എന്നിവ ജൂലായ് 31-നകം സ്പീഡ്/രജിസ്റ്റേഡ് തപാലിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ ലഭിക്കണം.
ചെറുതുരുത്തിയിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷ അയക്കേണ്ട വിലാസം: നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ, ചെറുതുരുത്തി, ഷൊർണൂർ, തൃശ്ശൂർ - 679531.