ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1010 ഒഴിവുണ്ട്. ഫ്രഷേഴ്സിനും ഐ.ടി.ഐ. പാസായവര്‍ക്കും അപേക്ഷിക്കാം.
ഫ്രഷേഴ്സ്: കാര്‍പ്പെന്റര്‍-40, ഇലക്ട്രീഷ്യന്‍-40, ഫിറ്റര്‍-80, മെഷീനിസ്റ്റ്-40, പെയിന്റര്‍-40, വെല്‍ഡര്‍-80, എം.എല്‍.ടി. (റേഡിയോളജി)-5, എം.എല്‍.ടി. (പതോളജി)-5. യോഗ്യത: എം.എല്‍.ടി.(റേഡിയോളജി, പതോളജി) ട്രേഡിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ളതും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുള്‍പ്പെട്ടതുമായ പന്ത്രണ്ടാം ക്ലാസ് വിജയം. മറ്റ് ട്രേഡുകളിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ളതും 50 ശതമാനം മാര്‍ക്കോടെ നേടിയതുമായ പത്താംക്ലാസ് വിജയം. പ്രായം: 15-22 വയസ്സ്.
എക്‌സ് ഐ.ടി.ഐ.: കാര്‍പ്പെന്റര്‍-50, ഇലക്ട്രീഷ്യന്‍-160, ഫിറ്റര്‍-180, മെഷീനിസ്റ്റ്-50, പെയിന്റര്‍-50, വെല്‍ഡര്‍-180, പാസാ-10. യോഗ്യത: സയന്‍സും മാത്സും ഉള്‍പ്പെട്ട പത്താംക്ലാസ്സില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. പ്രായം: 15-22 വയസ്സ്. ഐ.ടി.ഐ.ക്കാര്‍ക്ക് ഒരുവര്‍ഷമാണ് പരിശീലനം. വെല്‍ഡര്‍, എം.എല്‍.ടി. (റേഡിയോളജി, പതോളജി) ട്രേഡുകളിലെ ഫ്രഷേഴസിന് ഒരുവര്‍ഷവും മൂന്നുമാസവും മറ്റ് ട്രേഡുകളിലെ ഫ്രഷേഴ്സിന് രണ്ടുവര്‍ഷവുമായിരിക്കും പരിശീലനം. സ്‌റ്റൈപ്പന്‍ഡ്: 6000/ 7000 രൂപ.
തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടുകാര്‍ക്ക് മുന്‍ഗണനയുണ്ട്. വിശദവിവരങ്ങള്‍ https://pb.icf.gov.in-ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂണ്‍ 21 (വൈകീട്ട് 5.30).