ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 580 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്ക് 324, എൻജിനിയറിങ് ബിരുദക്കാർക്ക് 105, ഡിപ്ലോമക്കാർക്ക് 71, നോൺ ടെക്നിക്കൽ ഗ്രാജ്വേറ്റ്സിന് 80 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകർ 2020 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം. ഒരുവർഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.
ട്രേഡ് അപ്രന്റിസ്
ട്രേഡുകളും ഒഴിവും: ഫിറ്റർ-138, ടൂൾ ആൻഡ് ഡൈ മേക്കർ-10, ടർണർ-20, മെക്കാനിസ്റ്റ്-17, മെക്കാനിസ്റ്റ് (ഗ്രൈൻഡർ)-7, ഇലക്‌ട്രീഷ്യൻ-27, ഇലക്‌ട്രോണിക്സ് മെക്കാനിക്-8, ഡ്രോട്സ്മാൻ-5, മെക്കാനിക് (മോട്ടോർ വെഹിക്കിൾ)-6, റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്-6, പെയിന്റർ-7, കാർപെന്റർ-6, ഷീറ്റ് ആൻഡ് മെറ്റൽ വർക്കർ-4, കോപ-50, വെൽഡർ-10, സ്റ്റെനോഗ്രാഫർ-3.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഐ.ടി.ഐ.
സ്റ്റൈപ്പെൻഡ്: 7700-8050 രൂപ
എൻജിനിയറിങ് ഗ്രാജ്വേറ്റ്സ് അപ്രന്റിസ്
ബ്രാഞ്ചുകളും ഒഴിവും: കംപ്യൂട്ടർ-10, എയ്റോനോട്ടിക്കൽ-5, സിവിൽ-12, ഇലക്‌ട്രിക്കൽ-14, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-15, മെക്കാനിക്കൽ-35, പ്രൊഡക്‌ഷൻ-10, ഫാർമസി-4. യോഗ്യത: നാലുവർഷത്തെ ബി.ഇ./ബി.ടെക്./ബി.ഫാം ബിരുദം സ്റ്റൈപ്പെൻഡ്: 9000 രൂപ
ഡിപ്ലോമ അപ്രന്റിസ്
ബ്രാഞ്ചുകളും ഒഴിവും: എയ്റോനോട്ടിക്കൽ-3, സിവിൽ-8, കംപ്യൂട്ടർ -6, ഇലക്‌ട്രിക്കൽ-16, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-15, മെക്കാനിക്കൽ-20, ലാബ് അസിസ്റ്റന്റ്-3. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ (ലാബ് അസിസ്റ്റന്റിന് ഒരുവർഷം). സ്റ്റൈപ്പെൻഡ്: 8000 രൂപ
നോൺ ടെക്നിക്കൽ ഗ്രാജ്വേറ്റ്സ് അപ്രന്റിസ്
വിഷയങ്ങളും ഒഴിവും: ആർട്സ്-25, കൊമേഴ്സ്-25, സയൻസ്-20, ബിസിനസ് മാനേജ്മെന്റ്/ആപ്ലിക്കേഷൻ-3, ഹോട്ടൽ മാനേജ്മെന്റ്-2, നഴ്സിങ് അസിസ്റ്റന്റ്-5. യോഗ്യത: മൂന്ന്/നാല് വർഷത്തെ ബിരുദം. സ്റ്റൈപ്പെൻഡ്: 9000 രൂപ.
അപേക്ഷ
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നിലവിൽ കോഴ്സ് പഠിക്കുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാവില്ല. www.apprenticeshipindia.gov.in, nats.education.gov.in എന്നീ പോർട്ടലുകളിൽ രജിസ്റ്റർചെയ്തശേഷം ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.hal-india.co.in. അവസാനതീയതി: ഓഗസ്റ്റ് 31.