ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം: joinindianarmy.nic.in. അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 14 ആണ്.

New Update
srtyuiuytrtyu

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്എസ്‌സി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി. 64-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്എസ്‌സി) ടെക്‌നിക്കല്‍ മെന്‍ കോഴ്‌സ്, 35-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്എസ്‌സി) വിമെന്‍ കോഴ്‌സ് എന്നീ വിഭാ​ഗങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

Advertisment

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം: joinindianarmy.nic.in. അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 14 ആണ്. എന്‍ജിനിയറിങ് ബിരുദം നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അവസാന വര്‍ഷ എന്‍ജിനിയറിങ് ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അര്‍ഹരും അവിവാഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 1998 ഏപ്രില്‍ 2-നും 2005 ഏപ്രില്‍ 1-നുമിടയില്‍ ജനിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാകും.

Advertisment