Advertisment

ബജാജിന്റെ പുതിയ സിഎന്‍ജി ബൈക്ക് ജൂലൈ 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു

സിഎന്‍ജിയിലും പെട്രോളിലും ഓടിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ബൈക്കായിരിക്കും ഇത്. മെട്രോ നഗരങ്ങളില്‍ സിഎന്‍ജി നിറയ്ക്കാന്‍ എടുക്കുന്ന സമയം കണക്കിലെടുത്താണ് പെട്രോള്‍ ഇന്ധനവും നിറയ്ക്കാനുള്ള ക്രമീകരണം ഇതില്‍ ഒരുക്കിയിരിക്കുന്നത്.

New Update
rtyuioiuytrertyui

ഡല്‍ഹി: ബജാജിന്റെ പുതിയ സിഎന്‍ജി ബൈക്ക് ജൂലൈ 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സിഎന്‍ജിയിലും പെട്രോളിലും ഓടിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ബൈക്കായിരിക്കും ഇത്. മെട്രോ നഗരങ്ങളില്‍ സിഎന്‍ജി നിറയ്ക്കാന്‍ എടുക്കുന്ന സമയം കണക്കിലെടുത്താണ് പെട്രോള്‍ ഇന്ധനവും നിറയ്ക്കാനുള്ള ക്രമീകരണം ഇതില്‍ ഒരുക്കിയിരിക്കുന്നത്.

Advertisment

വിശാലമായി ഇരിക്കാന്‍ പാകത്തിനാണ് ബൈക്കില്‍ സിഎന്‍ജി ടാങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 125 സിസി ബൈക്കില്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് വരിക. ബജാജ് സിഎന്‍ജി ബൈക്ക് രണ്ട് വേരിയന്റുകളില്‍ അവതരിപ്പിക്കാനാണ് സാധ്യത.

ഗ്രാമീണ ഇന്ത്യയ്ക്കും നഗരത്തിനും സൗകര്യപ്രദമായ രീതിയിലായിരിക്കും വേരിയന്റുകള്‍. ഏകദേശം 80,000 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

bajaj-cng-bike-to-launch-on-17-july
Advertisment