Advertisment

മൂന്നാംസെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ, രണ്ടാംസെമസ്റ്റർ ബിരുദ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2019 മുതൽ 2022 വരെ പ്രവേശനം) പരീക്ഷകൾക്കും പിഴയില്ലാതെ അപേക്ഷിക്കാനുള്ള സമയം ആറു വരേക്ക് നീട്ടി.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
ertyuiooiuyt

മൂന്നാംസെമസ്റ്റർ എം.എ. സോഷ്യോളജി നവംബർ 2023 പരീക്ഷാഫലം, മൂന്നാംസമസ്റ്റർ എം.സി.എ. റഗുലർ നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം, മൂന്നാംസെമസ്റ്റർ എം.ബി.എ. (സി.സി.എസ്.എസ്. 2021, 2022 പ്രവേശനം) എന്നിവ പ്രസിദ്ധീകരിച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാംസെമസ്റ്റർ യു.ജി. റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2019 പ്രവേശനം മുതൽ) ഏപ്രിൽ 2024 പരീക്ഷയ്ക്കും സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈനാർട്‌സിലെ ബി.ടി.എ. പരീക്ഷയ്ക്കും വിദൂരവിഭാഗം രണ്ടാംസെമസ്റ്റർ ബി.എ. അഫ്‌സൽ ഉൽ ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.ബി.എ., ബി.കോം. ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ, രണ്ടാംസെമസ്റ്റർ ബിരുദ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2019 മുതൽ 2022 വരെ പ്രവേശനം) പരീക്ഷകൾക്കും പിഴയില്ലാതെ അപേക്ഷിക്കാനുള്ള സമയം ആറു വരേക്ക് നീട്ടി. 180 രൂപ പിഴയോടെ ഒമ്പത് വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.

calicut-university-news
Advertisment