Advertisment

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ മെയ് 20ന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു

തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഫലം അറിയാവുന്നതാണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
wertyuiytrtyu

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ മെയ് 20ന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഫലം അറിയാവുന്നതാണ്.

ഫെബ്രുവരി ഏപ്രില്‍ മാസങ്ങളിലായിട്ടായിരുന്നു പത്ത്, പ്ലസ്ടു പരീക്ഷകള്‍ നടന്നത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. പ്ലസ്ടു പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 2 വരെയായിരുന്നു.

39 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം മെയ് 12നായിരുന്നു സിബിഎസ്ഇ ഫലപ്രഖ്യാപനം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://results.cbse.nic.in/

cbse-board-results
Advertisment