ന്യൂയോര്‍ക്ക്: തന്റെ സിനിമകളുടെ പ്രമേയവും അവതരണവുംകൊണ്ട് പ്രേക്ഷകരെ എന്നും ത്രസിപ്പിച്ചിട്ടുള്ള ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ഗ്രീക്ക് ഇതിഹാസ കാവ്യമായ ഓഡിസിയെ ആസ്പദമാക്കി പുതിയ സിനിമയൊരുക്കുന്നു.
ഹോളിവുഡ് സൂപ്പര്‍താരങ്ങളെ അണിനിരത്തിയൊരുക്കുന്ന സിനിമ 2026 പകുതിയോടെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പുറുത്തുവിട്ടിരിക്കുന്ന വിവരം. ഹോമര്‍ രചിച്ച
ഗ്രീക്ക് പൗരാണിക കാവ്യമായ ഓഡിസി, ബി.സി. 650-നും 750-നുമിടയില്‍ രചിക്കപ്പെട്ടെന്നാണ് കരുതുന്നത്.
ട്രോജന്‍ യുദ്ധത്തിന് ശേഷം ഒഡിസ്യൂസ് തന്റെ സ്വദേശത്തേക്ക് മടങ്ങുന്നതാണ് കവിതയുടെ ഇതിവൃത്തം.
മാറ്റ് ഡാമണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, സെന്‍ഡയ, ടോം ഹോളന്റ്, ലുപിറ്റ നോംഗ്യോ, ആനി ഹാത്തവെയ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും.
നോളന്റെ സംവിധാനത്തിലിറങ്ങിയ ഓപണ്‍ഹൈമര്‍ കഴിഞ്ഞ തവണത്തെ മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയിരുന്നു. മികച്ച സംവിധായകനും നിര്‍മാതാവിനുമുള്ള ഓസകര്‍ നോളനാണ് നേടിയത്.